Sunday, December 28, 2025

തരൂരിന് പിന്തുണ; പത്രവാർത്ത നിഷേധിച്ച് എന്‍ എസ് എസ്, വാർത്ത പെയ്ഡ് ന്യൂസ് എന്ന് ബിജെപി വൃത്തങ്ങൾ, നടപടി വേണമെന്നും ആവശ്യം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എൻ എസ് എസ്,യു ഡി എഫ് സ്ഥാനാർഥി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു എന്ന രീതിയിൽ ഡെക്കാൻ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് പാത്രത്തിൽ വന്ന വാർത്ത നിഷേധിച്ച് സംഘടനാ നേതൃത്വം.

ശബരിമല വിഷയത്തിൽ തങ്ങളുടെ നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണെന്നും എന്നാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ സമദൂര നിലപാടിൽ ഉറച്ചു നിൽക്കുന്നതായും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.ഇംഗ്ലീഷ് ദിനപത്രത്തിലെ വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും എൻ. എസ്. എസ് പ്രസ്താവനയിൽ പറയുന്നു.ഇതേ നിലപാടുമായി എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സംഗീത് കുമാറും രംഗത്ത് വന്നു.

ഇതോടെ വാർത്ത പെയ്ഡ് ന്യൂസ് ആണെന്ന ആരോപണവുമായി ബി ജെ പി വൃത്തങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. ലേഖികയുടെ പേര് വന്ന വാർത്തയ്ക്കു എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.

Related Articles

Latest Articles