Thursday, December 18, 2025

നടി സുമലത ബിജെപിയിലേക്കെന്ന് സൂചന; അമിത്ഷായുടെ സാന്നിധ്യത്തില്‍ പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ

ബെംഗളൂരു: പ്രമുഖ നടി സുമലത ബിജെപിയിൽ ചേരാൻ സാധ്യത. മാണ്ഡ്യ ലോക്സഭയല്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് നിലവില്‍ സുമലത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്ത ആഴ്ച കര്‍ണാടകയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് സുമലത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്.

മെയ് മൂന്നിനാണ് അമിത് ഷാ ബെംഗളൂരുവിലെത്തുക. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സുമലത പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

അന്തരിച്ച പ്രമുഖ നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭര്‍ത്താവ് അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസിന് വിട്ടു നല്‍കിയിരുന്നു. ഭര്‍ത്താവ് മത്സരിച്ചിരുന്ന മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുമലത സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. ബിജെപി അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles