Sunday, May 5, 2024
spot_img

ഭീകരരെ മുഴുവൻ പുറത്താക്കും! ഈ വർഷം വധിച്ച ഭീകരരുടേയും അവരുടെ സംഘടനാ പശ്ചാത്തലവും പുറത്ത് വിട്ട് ജമ്മുകശ്മീർ പോലീസ്

ശ്രീനഗർ: ഭീകരരെ മുഴുവൻ രാജ്യത്തു നിന്നും വകവരുത്തുമെന്ന പ്രതിജ്ഞ അതിവേഗം പൂർത്തിയാക്കു ന്നതിന്റെ കണക്കുകൾ പുറത്തുവിട്ട് ജമ്മുകശ്മീർ പോലീസ്. ഈ വർഷം ആരംഭിച്ച ശേഷം നടന്ന തിരച്ചിലുകളിലും ഏറ്റുമുട്ടലുകളിലുമായി വധിച്ച ഭീകരരുടേയും അവരുടെ സംഘടനാ പശ്ചാത്തലവുമാണ് പുറത്ത് വിട്ടത്.

ജനുവരി മാസത്തിൽ മാത്രം 11 ലേറെ ഭീകരരെ വധിച്ചതുമായി ബന്ധപ്പെട്ട കണക്കുകൾ ഡിജിപി ദിൽബാഗ് സിംഗ് ആ മാസം പുറത്ത് വിട്ടതാണ്. തുടർന്ന് സാധാരണക്കാരെ അടക്കം നാലുപേരെ വധിച്ചതോടെ സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായി നടത്തുന്നത് അതിശക്തമായ ഓപ്പറേഷനുകളാണ്.

പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 62 ഭീകരരെയാണ് ഏറ്റുമുട്ടലുകളിലൂടെ സൈന്യം വധിച്ചരിക്കുന്നത്. ഇതിൽ ഏറ്റവുമധികം പേരും ലഷ്‌ക്കർ ഇ തൊയ്ബയുടെ ഭീകരരാണ്. രണ്ടാം സ്ഥാനത്തുള്ളത് ജയ്‌ഷെ ഇ മുഹമ്മദുമാണ്. 39 ലഷ്‌ക്കർ, 15 ജയ്‌ഷെ, 6 ഹിസ്ബുൾ മുജാഹിദ്, 2 അൽബദർ എന്നിങ്ങനെയാണ് കണക്കുകൾ. കൊല്ലപ്പെട്ടവരിൽ 47പേരും ജമ്മുകശ്മീർ സ്വദേശികളാണ്. 15 പേർ പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയവരാണെന്നും ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.

 

Related Articles

Latest Articles