Sunday, December 28, 2025

സുനന്ദാ പുഷ്കര്‍ വധക്കേസ്; തരൂരിനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍

ദില്ലി: സുനന്ദാ പുഷ്കര്‍ വധക്കേസില്‍ ഡല്‍ഹി പോലീസിന്‍റെ വാദം പൂര്‍ത്തിയായി. ശശി തരൂരിനെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍.

എന്നാല്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതേപടി പിന്തുടരുകയാണ് പ്രോസിക്യൂഷന്‍ ചെയ്തതെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. സുനന്ദയെ തരൂര്‍ പീഡിപ്പിച്ചിരുന്നതായോ ഉപദ്രവിച്ചിരുന്നതായോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മൊഴികള്‍ ഇല്ല. സുനന്ദയുടെ മരണം കൊലപാതകമോ ആത്മഹത്യയോ അല്ലെന്ന മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായവും പ്രോസിക്യൂഷന്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഒക്ടോബര്‍ 12ന് ന്യൂഡല്‍ഹി പട്യാല ഹൗസ് കോടതി കേസ് വീണ്ടും പരിഗണിക്കും. തരൂരുമായുള്ള വിവാഹബന്ധത്തില്‍ സുനന്ദാ പുഷ്കര്‍ സന്തോഷവതി ആയിരുന്നെന്നും എന്നാല്‍ അവസാന നാളുകളില്‍ സുനന്ദ അസ്വസ്ഥ ആയിരുന്നെന്നും സുനന്ദയുടെ സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ പറഞ്ഞു.

Related Articles

Latest Articles