Friday, May 17, 2024
spot_img

കൊങ്കണ്‍ പാതയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കും

കാസര്‍കോഡ്: മണ്ണിടിച്ചിലിനെ തുടര്‍ന്നു റെയില്‍ ഗതാഗതം തടസ്സപ്പെട്ട കൊങ്കണ്‍ പാതയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിച്ചേക്കും. മണ്ണിടിച്ചിലുണ്ടായ കുലശേഖരയില്‍ പുതുതായി നിര്‍മിച്ച ട്രാക്കില്‍ ഗുഡ്സ് ട്രെയിന്‍ ട്രയല്‍ റണ്‍ നടത്തി. രണ്ടു ഗുഡ്‌സ് ട്രെയിനുകള്‍ കൂടി ട്രയല്‍ റണ്ണിന്‍റെ ഭാഗമായി പാതയില്‍ ഓടിക്കും. അതിനു ശേഷമായിരിക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കുക.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊങ്കണ്‍ പാതയില്‍ മണിടിച്ചില്‍ ഉണ്ടായത്. കര്‍ണാടകയിലെ പാടിക്കും – കുലശേഖരണം ഇടയില്‍ പുതിയ ട്രാക്ക് സ്ഥാപിച്ചാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്. ഒരു പാത മാത്രം ഉള്ള ഈ ഭാഗത്ത് 400 മീറ്റര്‍ പുതിയ പാത നിര്‍മ്മിച്ചു.
നിലവില്‍ മണ്ണിടിച്ചിലുണ്ടായ പാത സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. കൊങ്കണ്‍ വഴിയുള്ള പ്രധാന ട്രയിനുകളെല്ലാം റദ്ദു ചെയ്തിരിക്കുകയാണ്. ഏതാനും ട്രയിനുകള്‍ വഴി തിരിച്ച്‌ വിട്ടിട്ടുണ്ട്. കാസര്‍കോട് നിന്നും മുംബൈയിലേക്ക് പോകുന്ന ട്രയിനുകള്‍ സൂറത്ത് കല്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.

Related Articles

Latest Articles