ന്യൂഡൽഹി: തിരുവനന്തപുരം ലോകസഭാ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന് കുരുക്കായി, സുനന്ദ പുഷ്കറിന്റ്റെ ദുരൂഹമരണ കേസിൽ ഇന്ന് വിചാരണ ആരംഭിക്കും. ദൽഹി പട്യാല കോടതിയിലാണ് വിചാരണ.
തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട് തുടരുന്നതിനിടയിലാണ് നിർണായക വിചാരണ എന്നത് തരൂരിന് തിരിച്ചടിയാണ്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹിക പീഡനം എന്നിവയാണ് ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്.
2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷകർ ദൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തുടർന്ന് ദൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണത്തിനു തൊട്ടു മുൻപ് ശശി തരൂരിന് സുനന്ദ പുഷ്കർ ഇമെയിൽ അയച്ചിരുന്നു. ജീവിക്കാനാഗ്രഹിക്കുന്നില്ല താൻ മരിക്കാൻ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നു സുനന്ദ സന്ദേശമയച്ചത്. എന്നാലിത് കൃത്രിമമായി നിർമ്മിച്ചതാണന്നും ആരോപണം ഉണ്ട്.
ഈ സന്ദേശത്തോട് ഇതിനോട് പ്രതികരിക്കാനോ, സുനന്ദയുടെ ജീവൻ രക്ഷിക്കാനോ ശശി തരൂർ ശ്രമിച്ചില്ലെന്നത് ആത്മഹത്യാ പ്രേരണ കുറ്റമായി കണക്കാക്കാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാത്രമല്ല മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികൾ ഉണ്ടായിരുന്നു. കൂടാതെ വിവാഹം കഴിഞ്ഞ് ഏഴ് വർഷം ആകാത്തതിനാൽ ഗാർഹിക പീഡനകേസും നിലനിൽക്കും. വിചാരണ തുടരെ നടക്കുകയാണെങ്കിൽ തരൂരിന്റ്റെ സ്ഥാനാർഥിത്വം തന്നെ പ്രതിസന്ധിയിലാകും.

