Sunday, December 21, 2025

ഉഷ്ണതരംഗം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; കനത്ത ജാഗ്രത നിര്‍ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുയാണ്. ഉഷ്ണതരഗം, സൂര്യാഘാതം, പൊള്ളല്‍ എന്നിവയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇരയാകുന്നവര്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

തീരുമാനം എടുത്തിരിക്കുന്നത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ്. ഉഷ്ണതരംഗം, സൂര്യാഘാതം, പൊള്ളല്‍ എന്നിവ മൂലം മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയോളം ലഭിക്കും. നാല്‍പത് മുതല്‍ അറുപത് ശതമാനം വരെ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് 59,100 രൂപയും 60 ശതമാനത്തിലധികം നഷ്ടമായവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കാന്‍ ധാരണയായിട്ടുണ്ട്.

ആശുപത്രിയില്‍ ഒരാഴ്ചയിലധികം കഴിയേണ്ടി വന്നാല്‍ 12,700 രൂപയും ഒരാഴ്ചയില്‍ താഴെയാണെങ്കില്‍ 4,300 രൂപയും നല്‍കാനും ധാരണയായിട്ടുണ്ട്.

Related Articles

Latest Articles