Tuesday, September 29, 2026

ചൗക്കിദാര്‍ നരേന്ദ്രമോദി; ട്വിറ്റര്‍ അക്കൗണ്ടില്‍ പേരു മാറ്റി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൗക്കിദാര്‍ നരേന്ദ്രമോദി എന്നാണ് നിലവില്‍ അദ്ദേഹം ട്വിറ്ററില്‍ പേര് കുറിച്ചിരിക്കുന്നത്. മേം ഭി ചൗക്കിദാര്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രന്റിംഗ് ആയി മാറിയിരുന്നു. ഇതിന് വലിയ രീതിയിലുള്ള പ്രതികരണം ലഭിച്ചതോടെയാണ് ട്വിറ്റര്‍ അക്കൗണ്ടിലും പേരിന് മാറ്റം വരുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, ജെ.പി.നഡ്ഡ, രവിശങ്കർ പ്രസാദ്, ഉമാഭാരതി,ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി പേരാണ് ട്വിറ്ററില്‍ തങ്ങളുടെ പേരുകള്‍ക്ക് മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരിക്കുകയാണ്.

Related Articles

Latest Articles