Tuesday, January 6, 2026

ത്രിപുരയിലെ രാഷ്ട്രീയ ചാണക്യന്‍ സുനില്‍ ദേവ്ധര്‍ പാലായില്‍ : വിജയപ്രതീക്ഷയോടെ ബി.ജെ.പി

കോട്ടയം: പാല ഉപതിരഞ്ഞെടുപ്പിലെ പ്രചാരണം ശക്തമാക്കുന്നതിന് ത്രിപുരയില്‍ നിന്നും നേതാവിനെ ഇറക്കി ബി.ജെ.പി സംസ്ഥാന നേതൃത്വം. ത്രിപുരയിലെ 25 വര്‍ഷം നീണ്ട സി.പി.എം ഭരണത്തിനെ താഴെയിറക്കി ബി.ജെ.പിക്ക് അധികാരം ലഭിക്കാന്‍ ചുക്കാന്‍ പിടിച്ച ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധറാണ് പാലായില്‍ എത്തിയത്. കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിനെ ത്രിപുര മോഡലില്‍ കേരളത്തില്‍ എങ്ങനെ തകര്‍ക്കണമെന്ന് സുനില്‍ ദേവ്ധര്‍ പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്തു.

ഹിന്ദി ദേശീയ ഭാഷയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുനില്‍ ദേവ്ധര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരെയും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. സുനില്‍ ദേവ്ധറെ സംസ്ഥാന നേതൃത്വം പാലായില്‍ ഇറക്കിയതോടെ അട്ടിമറി വിജയപ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.

Related Articles

Latest Articles