Friday, May 3, 2024
spot_img

സണ്ണി ലിയോണിനൊപ്പം ശ്രീശാന്ത്; ബോളിവുഡിലൊരുങ്ങുന്നു പട്ടാ

പോണ്‍സ്റ്റാറും നടിയുമായ സണ്ണി ലിയോണും മുന്‍ക്രിക്കറ്റ് താരമായ ശ്രീശാന്തും താരങ്ങളാകുന്ന ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ആര്‍ രാധാകൃഷ്ണന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് പട്ടായാണ്. എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് നിര്‍മാതാവ്. തികച്ചും പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രമെന്നാണ് വിവരം. ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറുടെ വേഷമാണ് ശ്രീശാന്തിന്.

നായിക പ്രാധാന്യവും പ്രതീക്ഷിക്കുന്ന വേഷമായിരിക്കും സണ്ണി ലിയോണിന്റേത്. ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റിന് വിഷമകരമായേക്കാവുന്ന കഥാപാത്രമാണ് സണ്ണി ലിയോണിന്റേതെന്നും ആശങ്കയോടെയാണ് താരത്തിന്റെ ഡേറ്റിനായി സമീപിച്ചതെന്നും എന്നാല്‍ അവര്‍ കഥ കേട്ടതും റോള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. ശ്രീയ്ക്കും സണ്ണിക്കും പുറമേ ബിമല്‍ ത്രിവേദിയും മുഖ്യ റോളിലെത്തും.വിരലിലെണ്ണാവുന്ന നല്ലചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ അഭിനേത്രിയുടെ സ്ഥാനം പിടിച്ചുപറ്റിയ സണ്ണി ലിയോണിന്റെ ഈ പുതിയ ചിത്രം ബോളിവുഡില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്

Related Articles

Latest Articles