cricket

അവസാന മത്സരത്തിൽ കാട്ടുതീയായി സൺറൈസേഴ്‌സ് ; മുംബൈയ്ക്ക് 201 റൺസ് വിജയലക്ഷ്യം

മുംബൈ: അതിനിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് 201 റണ്‍സ് വിജയലക്ഷ്യം. ഈ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് വിജയിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകൂ. ടോസ് നേടിയ മുബൈ സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടി തകർത്തടിച്ച സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ വിവ്‌റാന്ത് ശര്‍മയും മായങ്ക് അഗര്‍വാളുമാണ് ടീമിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

വമ്പന്‍ വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ബൗളർമാരെ ഹൈദരാബാദ് ഓപ്പണർമാർ തകർത്തടിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 13.5 ഓവറില്‍.വിവ്‌റാന്തും മായങ്കും ചേര്‍ന്ന് 140 റണ്‍സാണ് സ്‌കോർ ബോർഡിലെത്തിച്ചത്. 14-ാം ഓവറില്‍ വിവ്‌റാന്തിനെ മടക്കി ആകാശ് മധ്‌വാല്‍ ഈ കൂട്ടുകെട്ട് തകർത്തു. യുവതാരം വിവ്‌റാന്ത് 47 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സുമടക്കം 69 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശേഷമാണ് ക്രീസ് വിട്ടത്.

വിവ്‌റാന്ത് മടങ്ങിയതിന് പിന്നാലെ മായങ്ക് അര്‍ധസെഞ്ചുറി തികച്ചു. ടീം സ്‌കോര്‍ 174-ല്‍ നില്‍ക്കേ മായങ്കിനെയും മധ്‌വാല്‍ മടക്കി. 46 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും നാല് കൂറ്റന്‍ സിക്‌സിന്റെയും സഹായത്തോടെ 83 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായ ശേഷമാണ് മായങ്ക് മടങ്ങിയത്.

ഓപ്പണർമാർ മടങ്ങിയതോടെ സണ്‍റൈസേഴ്‌സിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ വന്ന ഗ്ലെന്‍ ഫിലിപ്‌സും (1) ഹെയ്ന്റിച്ച് ക്ലാസ്സനും (18) ഹാരി ബ്രൂക്കും (0)കാര്യമായി തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ വലിയ തോതില്‍ റണ്‍സൊഴുക്കാൻ സണ്‍റൈസേഴ്‌സിന് സാധിച്ചില്ല. നായകന്‍ എയ്ഡന്‍ മാര്‍ക്രം 13 റണ്‍സെടുത്തും സന്‍വീര്‍ സിങ് നാല് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി മധ്‌വാല്‍ നാല് വിക്കറ്റെടത്തപ്പോള്‍ ഇംഗ്ലണ്ട് പേസർ ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

B4 Admin

Recent Posts

മൈക്രോഫിനാൻസ് തട്ടിപ്പുകേസ്: അന്വേഷണത്തിലെ ആറ് വർഷത്തെ കാലതാമസത്തിൽ വിജിലൻസിനെ നിർത്തി പൊരിച്ച് ഹൈക്കോടതി!

എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറ് വർഷത്തിലേറെയായി തുടരുന്ന അസാധാരണമായ കാലതാമസത്തിൽ വിജിലൻസിനെയും ആഭ്യന്തര വകുപ്പിനെയും കേരള…

45 minutes ago

ലോക്സഭാ സീറ്റുകൾ 850 ആക്കാൻ ചരിത്രനീക്കം: മണ്ഡല പുനർനിർണയ ബിൽ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും!

നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ…

2 hours ago

പ്രോജക്ട് ചീറ്റയ്ക്ക് ചരിത്ര കുതിപ്പ്: കുനോയിൽ ഒമ്പത് കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 62 ആയി!

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ പ്രോജക്ട് ചീറ്റ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ…

2 hours ago

ബസ്തറിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത തിരിച്ചടി; 13 ലക്ഷം തലയ്ക്ക് വിലയിട്ട രണ്ട് കേഡർമാർ കീഴടങ്ങി, ആയുധങ്ങളും പണവും പിടിച്ചെടുത്തു!

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച്, ആകെ 13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ്…

3 hours ago

റൺവേയായി ഗുജറാത്തിലെ ദേശീയപാത: NH-754Aയിൽ ഭാരതീയ സൈന്യത്തിന്റെ നാല് വിമാനങ്ങൾ പറന്നിറങ്ങി, സൈന്യം–NHAI ഏകോപനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…

16 hours ago

ഭരണമാറ്റത്തിന് ശേഷവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്: ഉയർന്ന പണപ്പെരുപ്പവും തളർന്ന നിക്ഷേപവും വ്യവസായ മേഖലയ്ക്ക് തിരിച്ചടി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…

16 hours ago