Thursday, May 16, 2024
spot_img

ഭീതിയില്‍ സംസ്ഥാനം: ബ്രിട്ടനിൽ നിന്ന്​ കേരളത്തിലെത്തിയ എട്ട്​ പേർക്ക്​ കൊവിഡ്: ജനിതകമാറ്റം സംഭവിച്ച വൈറസ്​ ഇവർക്ക്​ ബാധിച്ചോയെന്ന് പരിശോധിക്കും

തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന്​ കേരളത്തിലെത്തിയ എട്ട്​ പേർക്ക്​ കൊറോണ വൈറസ് രോഗം ​ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിക്കുകയുണ്ടായി. ഇവരുടെ സ്രവം തുടർ പരിശോധനകൾക്കായി പൂണെ വൈറോളജി ലാബിലേക്ക്​ അയച്ചിരിക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച വൈറസ്​ ഇവർക്ക്​ ബാധിച്ചോയെന്ന്​ പരിശോധിക്കുന്നതിനാണ്​ സാമ്പിളുകൾ പൂണെയിലേക്ക്​ അയച്ചതെന്നും മന്ത്രി പറഞ്ഞു.

യുറോപ്യൻ രാജ്യങ്ങളിൽ നിന്ന്​ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കർശനമായും നിരീക്ഷണത്തിന്​ വിധേയമാക്കും. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്​തമാക്കിയിരിക്കുകയാണ്​. തെരഞ്ഞെടുപ്പിന്​ ശേഷം കൊവിഡ്​ കേസുകൾ വർധിക്കുമെന്ന് സർക്കാരിന്​ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, വലിയൊരു വർധനയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം ബ്രിട്ടനിൽ കണ്ടെത്തിയിരുന്നു. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയാണ്​ പുതിയതെന്നാണ്​ നിഗമനം. അതിവേഗം വൈറസ്​ പടരുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. അതേസമയം ഇത് കൂടുതലായും ബാധിക്കുന്നത് യുവാക്കളിലാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles