ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് സുപ്രിം കോടതി അനുമതി നല്‍കി. നിലവില്‍ ഐഎന്‍എസ് മീഡിയ കേസില്‍ സിബിഐ അറസ്റ്റിന് പിന്നാലെ തീഹാര്‍ ജയിലില്‍ കഴിയുകയാണ് പി ചിദംബരം.
തീഹാരില്‍ ജയിലില്‍ വച്ചോ, കോടതിയില്‍ വച്ചോ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യാമെന്നാണ് സുപ്രിം കോടതി നിര്‍ദ്ദേശം. ചോദ്യം ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് സുപ്രിം കോടതി പറഞ്ഞു.
അറസ്റ്റ് ഒഴിവാക്കണമെന്ന് പി ചിദംബരത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ സുപ്രിം കോടതി ഇത് പരിഗണിച്ചില്ല. ഇതോടെ നാളെ അറസ്റ്റ് ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. കള്ളപ്പണം വെളുപ്പിച്ച കേസിലും നികുതി വെട്ടിപ്പ് ആരോപണത്തിലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് പി ചിദംബരത്തിനെതിരെ കേസെടുത്തത്.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…