Monday, May 20, 2024
spot_img

ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കില്‍ അതില്‍ തലയിടാൻ നില്‍ക്കരുത് -സർക്കാരിന് സുപ്രീം കോടതിയുടെ താക്കീത്

ദില്ലി : മതപരമായ ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ അതില്‍ ഇടപെടരുതെന്ന്‌ സുപ്രീം കോടതി. ഒറീസ്സയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ക്ഷേത്രഭരണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെ ആണ് സുപ്രീം കോടതിയുടെ വിമർശനം .ആചാരങ്ങൾ പാലിക്കാതെ ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങള്‍ പൊളിച്ച് നീക്കിയ ഒറീസ സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങള്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയില്‍ ആണെന്ന് ചൂണ്ടിക്കാട്ടി ആണ് സര്‍ക്കാര്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. എന്നാല്‍ ക്ഷേത്രവും ആയി ബന്ധപ്പെട്ട മഠങ്ങള്‍ ഇങ്ങനെ പൊളിച്ച് നീക്കാമോ എന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്നംഗ ബെഞ്ച് ആരാഞ്ഞു. പഴകിയത് ആണെങ്കിലും മഠങ്ങള്‍ക്ക് ക്ഷേത്ര ആചാരവുമായി ബന്ധമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി

Related Articles

Latest Articles