Monday, May 20, 2024
spot_img

ചരിത്രത്തിന്റെ ഭാഗമായി സുരേഖ …! ഏഷ്യയിലെ തന്നെ ആദ്യ വനിതാ പൈലറ്റ് വന്ദേ ഭാരത് എക്‌സ്പ്രസ്​ നിയന്ത്രിക്കും

മുംബൈ: ഏഷ്യയിലെ പ്രഥമ വനിത ലോക്കോ പൈലറ്റ് സോളാപൂർ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് നിയന്ത്രിക്കും. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖ യാദവ് തിങ്കളാഴ്ച മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഓടിച്ച്​ ചരിത്രത്തിന്‍റെ ഭാഗമായി. എട്ടാം നമ്പർ പ്ലാറ്​ഫോമിൽ റെയിൽവേ ഉദ്യോഗസ്ഥർ സുരേഖ യാദവിനെ സ്വീകരിച്ച്​ ആദരിച്ചു.

വന്ദേ ഭാരത് ട്രെയിനുകൾ ഉൾക്കൊള്ളുന്ന ആധുനിക സാങ്കേതിക വിദ്യയുടെ പുതിയ കാലഘട്ടത്തിൽ അതിനെ നയിക്കാൻ അവസരം നൽകിയതിന് റെയിൽവേയോട്​ സുരേഖ യാദവ് നന്ദി രേഖപ്പെടുത്തി. കൃത്യസമയത്ത് സോളാപൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ എത്തി.മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ സുരേഖ യാദവ് 1988ൽ ഇന്ത്യയിലെ ആദ്യ വനിതാ ട്രെയിൻ ഡ്രൈവറായി ചരിത്രം സൃഷ്ടിച്ചയാളാണ്​. അവരുടെ നേട്ടങ്ങൾക്ക്, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles