Friday, January 9, 2026

സമരം ആഹ്വാനം ചെയ്തിട്ട് നേതാക്കള്‍ സുഖവാസത്തിന് ഗോവയിൽ; ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രന്‍

കോട്ടയം: ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ നേതാക്കൾ സമരം ചെയ്യുന്നത് ശമ്പളം എഴുതി വാങ്ങിച്ചിട്ടാണ്. സമരം ആഹ്വാനം ചെയ്തിട്ട് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഗോവയിലും മറ്റും സുഖവാസത്തിന് പോയിരിക്കുകയാണ്.

ഇത്തരം സമരത്തെ പിന്തുണയ്ക്കാന്‍ ചെന്നിത്തലയ്ക്ക് നാണമില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല സര്‍വ്വേ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കെ റെയില്‍ അതിരടയാള കല്ല് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Related Articles

Latest Articles