Sunday, May 19, 2024
spot_img

പുതിയ ലക്ഷ്യവുമായി കളത്തിലിറങ്ങി സുരേഷ്‌ഗോപി, കാവിവത്കരണം എന്ന് നിലവിളിച്ച് ഇടതും വലതും

കേരകർഷകർക്ക് ഇനി സുരേഷ് ഗോപി കാവലുണ്ട്‌. രാജ്യസഭാ അംഗം കൂടിയായ സുരേഷ് ഗോപിയെ തേടി മറ്റൊരു പദവി കൂടി എത്തിയിരിക്കയാണ്. നാളികേര വികസന ബോര്‍ഡ് മെമ്ബറായി രാജ്യസഭാംഗം സുരേഷ് ഗോപിയെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നാളികേരത്തിന്റെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത് .

കേരം സംരക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് ഒരു തെങ്ങുറപ്പ്’ എന്നാണ് പുതിയ സ്ഥാനാരോഹണത്തെക്കുറിച്ച് സുരേഷ് ഗോപിയുടെ പ്രതികരണം. ‘ഇന്ത്യയുടെ നാളീകേര വികസന ബോര്‍ഡിലേക്ക് ഐകകണ്‌ഠേന രാജ്യസഭയില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച്‌ ഏല്‍പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ഞാന്‍ യോഗ്യമായ പരിശ്രമം നടത്തും എന്നാണ് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചത്.

കേരളത്തിലെ കേരകർഷകർക്ക് വളരെയധികം ആശ്വാസം നൽകുന്ന ഒന്നാണ് സുരേഷിഗോപിയുടെ പുതിയ സ്ഥാനത്തേക്കുള്ള രംഗപ്രവേശനം. അതേസമയം സുരേഷ്ഗോപിയുടെ ഈ പുതിയ സ്ഥാനത്തെച്ചൊല്ലി ഇടതുവലതു മുന്നണികൾ പതിവുപോലെതന്നെ പലതരത്തിലുള്ള ആക്ഷേപവും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിലേറ്റവും ശ്രദ്ധേയമായ ഒരു പ്രതികരണം കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റേതാണ്. ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നു എന്ന ആരോപണവുമായാണ് കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ലക്ഷദ്വീപിലെ തെങ്ങുകൾക്ക് കാവിനിറം പൂശുന്നത് കേന്ദ്രത്തിന്റെ കാവിവത്കരണമാണ് എന്നും പറഞ്ഞ് പ്രമേയം പാസ്സാക്കിയ ഈ ബുദ്ധിശിരോമണികൾ ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
സുധാകരൻ പറയുന്നത് ഇങ്ങനെയാണ്
കഴിഞ്ഞ ദിവസം പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ പാസാക്കി. ഇതാദ്യമായല്ല സംഘപരിവാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ അവര്‍ക്കിഷ്ടമുള്ള നിയമം പാസാക്കി എടുക്കുന്നത്. എന്നാല്‍ നാളികേര വികസന ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കേര കര്‍ഷകരെ സംബന്ധിച്ച്‌ വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് എന്നൊക്കെയാണ്.

സുരേഷ്ഗോപി ആരാണെന്നും എന്താണെന്നും ജനങ്ങൾക്ക് നന്നായിത്തന്നെ അറിയാം. നിങ്ങളുടെ ഈ വിറളി കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ്. സുരേഷ് ഗോപിക്ക് കേരകർഷകർക്ക് വേണ്ടി ഇവിടെ പലതും ചെയ്യാനുണ്ട്. കർഷകരെ തന്നോടടുപ്പിച്ചാൽ കർഷകർക്ക് ഗുണം വന്നാൽ അത് സുരേഷ്ഗോപിക്കും ബിജെപിക്കും വലിയ നേട്ടമായി മാറും എന്ന വാസ്തവം ആണ് നിങ്ങളെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്ന് പൊതുജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അത് സുരേഷ് ഗോപിയുടെ അടുത്ത് ചിലവാകില്ല എന്ന് സുധാകരനും ശിങ്കിടികളും പിന്നെ ഇതിനെതിരെ ഘോരഘോരം ആഞ്ഞടിക്കുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും മനസ്സിലാക്കിയാൽ നല്ലത്.

Related Articles

Latest Articles