suresh-gopi-251th-movie-sg251-character-reveal-poster
മലയാള സിനിമയിൽ പകരം വെക്കാനാകാത്ത പോലീസ് വേഷങ്ങളുടെ യഥാർത്ഥ സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ താരങ്ങൾ. ഈ ദിവസം സിനിമ ലോകത്ത് നിന്നും ആരാധകരിൽ നിന്നുമെല്ലാം ആശംസ പ്രവാഹമാണ് സുരേഷ് ഗോപിക്ക് എത്തുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഈ പിറന്നാളിന്റെ ഏറ്റവും വലിയ സംവിശേഷത അദ്ദേഹത്തിന്റെ 251-ാം ചിത്രത്തിലെ പോസ്റ്റർ തന്നെയാണ്. അതേസമയം ജന്മദിനാശംസകൾ നേർന്നുകൊണ്ട് താരരാജാവ് മോഹൻലാലാണ് പോസ്റ്റർ പുറത്തുവിട്ടത്.
എത്തെറിയൽ എന്റർടെയ്ൻമെന്റ്സാണ് നിർമാണം. സമീൻ സലിമാണ് രചന നിർവഹിക്കുന്നത്. രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേരും അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങളും ഉടൻ പുറത്തുവിടും.
ചിത്രത്തിന്റെ പിന്നിലുള്ള രഹസ്യം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. വാച്ച് നന്നാക്കിക്കൊണ്ട് രൂക്ഷഭാവത്തിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. തൊട്ടടുത്തായി ഒരു നായയുമുണ്ട്. ഒട്ടേറെ നിഗൂഢതകൾ അവശേഷിപ്പിക്കുന്ന കാരക്ടർ ലുക്ക് പോസ്റ്റർ ഈ ചിത്രം സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടാവുന്നതോ, അധോലോകം, മാഫിയ, ഗാങ്സ്റ്റർ പോലുള്ള തീമുകൾ കൈകാര്യം ചെയ്യുന്നതോ ആയ സിനിമയാണെന്നതിന്റെ സൂചനകളും നൽകുന്നു. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…