Saturday, June 1, 2024
spot_img

സൂപ്പർസ്റ്റാർ സുരേഷ് ​ഗോപിയുടെ പിറന്നാളിനെത്തിയ എസ്‌ജി 251 ക്യാരക്ടർ പോസ്റ്ററിന് പിന്നിലെ രഹസ്യം എന്ത്?

മലയാള സിനിമയിൽ പകരം വെക്കാനാകാത്ത പോലീസ് വേഷങ്ങളുടെ യഥാർത്ഥ സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ താരങ്ങൾ. ഈ ദിവസം സിനിമ ലോകത്ത് നിന്നും ആരാധകരിൽ നിന്നുമെല്ലാം ആശംസ പ്രവാഹമാണ് സുരേഷ് ഗോപിക്ക് എത്തുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഈ പിറന്നാളിന്റെ ഏറ്റവും വലിയ സംവിശേഷത അദ്ദേഹത്തിന്റെ 251-ാം ചിത്രത്തിലെ പോസ്റ്റർ തന്നെയാണ്. അതേസമയം ജന്മദിനാശംസകൾ നേർന്നുകൊണ്ട് താരരാജാവ് മോഹൻലാലാണ് പോസ്റ്റർ പുറത്തുവിട്ടത്.

എത്തെറിയൽ എന്റർടെയ്ൻമെന്റ്സാണ് നിർമാണം. സമീൻ സലിമാണ് രചന നിർവഹിക്കുന്നത്. രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേരും അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങളും ഉടൻ പുറത്തുവിടും.

ചിത്രത്തിന്റെ പിന്നിലുള്ള രഹസ്യം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. വാച്ച് നന്നാക്കിക്കൊണ്ട് രൂക്ഷഭാവത്തിൽ ഇരിക്കുന്ന സുരേഷ് ​ഗോപിയാണ് പോസ്റ്ററിൽ. തൊട്ടടുത്തായി ഒരു നായയുമുണ്ട്. ഒട്ടേറെ നിഗൂഢതകൾ അവശേഷിപ്പിക്കുന്ന കാരക്ടർ ലുക്ക് പോസ്റ്റർ ഈ ചിത്രം സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടാവുന്നതോ, അധോലോകം, മാഫിയ, ഗാങ്സ്റ്റർ പോലുള്ള തീമുകൾ കൈകാര്യം ചെയ്യുന്നതോ ആയ സിനിമയാണെന്നതിന്റെ സൂചനകളും നൽകുന്നു. സോൾട്ട് ആൻ‍ഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles