Thursday, May 2, 2024
spot_img

കുറ്റപത്രത്തിൽ ഗുരുതര വകുപ്പുകൾ കൂട്ടിച്ചേർത്തു; തൃശ്ശൂരിൽ വിജയസാധ്യതയേറുമ്പോൾ സുരേഷ്‌ഗോപിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന ശക്തമെന്ന് വിലയിരുത്തൽ; മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തൃശ്ശൂർ: മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിനും പോലീസിനും നോട്ടീസ് അയച്ച് ഹൈക്കോടതി. നടക്കാവ് പോലീസ് അന്വേഷണം നടത്തിവരവേ പോലീസ് കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചേർത്ത് കുറ്റപത്രം നൽകിയിരുന്നു. തൃശ്ശൂരിൽ വിജയ സാധ്യത വ്യക്തമായതോടെ സുരേഷ്‌ഗോപിക്കെതിരെ സിപിഎം നടത്തുന്ന ഗൂഡാലോചനയാണ് ഈ നീക്കമെന്നാണ് പാർട്ടി വിലയിരുത്തൽ. കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചേർത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് നീക്കം. അതിനാലാണ് മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

കോഴിക്കോട് ഒരു ചടങ്ങിൽ പങ്കെടുക്കവെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ മോശമായി പെരുമാറിയെന്നാണ് പരാതി. കേസിൽ സുരേഷ്‌ഗോപിയെ നടക്കാവ് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ലോക്‌സഭാ തൃശ്ശൂരിൽ സുരേഷ്ഗോപിയായിരിക്കും ബിജെപി സ്ഥാനാർത്ഥിയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കരുവന്നൂർ തട്ടിപ്പിനെതിരെ സുരേഷ്‌ഗോപി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ജനുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂർ സന്ദർശിക്കാനിരിക്കെയാണ് പോലീസിന്റെ ദുരൂഹ നീക്കം.

Related Articles

Latest Articles