സുരേഷ്‌ഗോപിയുടെ മാസ് എൻട്രി; പൂരങ്ങളുടെ നാട്ടിൽ പൊടിപാറും ത്രികോണ മത്സരം

പൂരങ്ങളുടെ നാട്ടിൽ തിരഞ്ഞെടുപ്പിന്റെ ഉത്സവ മേളം തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയത്തിൽ നിരവധി മഹാരഥന്മാരെ തറപറ്റിച്ച ശക്തന്റെ നാട്ടിൽ വോട്ടർമാർക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ട്. അത് കൊണ്ട് തന്നെ തൃശ്ശൂരിന്റെ ചായ്‌വ് എല്ലായിപ്പോഴും പ്രവചനാതീതമാണ്