Wednesday, May 15, 2024
spot_img

ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

മുംബൈ: ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. റിപ്പോ നിരക്കില്‍ 25 ബോസിസ് പോയിന്‍റിന്‍റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. ഇതോടെ ഭവനവാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയും. ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായി റിപ്പോ നിരക്ക് കുറയ്ക്കുന്നത്. 18 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു.

കഴിഞ്ഞ കുറെ മാസമായി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലൂളള റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനത്തിലും താഴെയാണ് എന്നത് നിരക്ക് കുറയക്കാന്‍ റിസര്‍വ് ബാങ്കിന് സഹായകരമായി. റിസര്‍വ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. വിപണിയില്‍ പണലഭ്യത ഉയര്‍ത്തുക എന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

      

Related Articles

Latest Articles