Tuesday, September 22, 2026

തൃശ്ശൂരിന്റെ എംപിയാകാൻ സുരേഷ് ഗോപി ഫിറ്റ് ! ജനങ്ങൾക്കിടയിൽ നിൽക്കുന്നയാളാണ് എൻഡിഎ സ്ഥാനാർത്ഥിയെന്ന് തൃശ്ശൂർ കോർപ്പറേഷനിലെ എൽഡിഎഫ് മേയർ ; വിവാദമായതോടെ പ്രസ്താവന തിരുത്തി എം.കെ വര്‍ഗീസ്

കടുത്ത ത്രികോണ മത്സരം നടക്കുന്ന തൃശ്ശൂരിൽ എന്‍ഡിഎ സ്ഥാനാർത്ഥിയും മുൻ രാജ്യസഭാ എംപിയുമായിരുന്ന സുരേഷ് ഗോപിയെ പുകഴ്ത്തി തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. സുരേഷ് ഗോപി എം.പിയാവാന്‍ ഫിറ്റായ വ്യക്തിയാണെന്നും ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ആളാണെന്നും മേയർ പറഞ്ഞു.

“ജനപ്രതിനിധി എന്നാൽ ജനമനസ്സിൽ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയിൽ നിൽക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി കോർപ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവർ വാഗ്ദാനം മാത്രം നൽകി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വാതന്ത്ര ചിന്തയോടെയാണ് താൻ വോട്ടു ചെയ്യുക ” – എം.കെ വര്‍ഗീസ് പറഞ്ഞു.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ എം.കെ വര്‍ഗീസ് പ്രസ്താവന തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം.കെ വര്‍ഗീസ് സിപിഎമ്മിന്റെ പിന്തുണയോടെയാണ് കോര്‍പ്പറേഷന്‍ മേയറായത്

Related Articles

Latest Articles