Thursday, September 24, 2026

സുരേഷ് ഗോപിക്ക് മാടമ്പ് സ്മാരക പുരസ്കാരം; മെയ് 8 ന് നടക്കുന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങും

തൃശൂർ: എഴുത്തുകാരനും, നടനും, തപസ്യ കലാസാഹിത്യവേദിയുടെ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന മാടമ്പ് കുഞ്ഞിക്കുട്ടന്റെ പേരിലുള്ള മാടമ്പ് സ്മാരക പുരസ്കാരം സുരേഷ് ഗോപിക്ക്. കലാ സാംസ്കാരിക സാമൂഹിക രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മെയ് 8 ന് കിനാലൂർ മാടമ്പ് സ്മാരക സമിതിയും തപസ്യ കലാ സാഹിത്യ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മാടമ്പ് സ്മാരക സമിതി ഭാരവാഹികളായ വി കെ സുനിൽ, രേഷ്മ, സുധീഷ് തപസ്യ സംസ്ഥാന സെക്രട്ടറി സിസി സുരേഷ്, ജില്ലാ പ്രസിഡണ്ട് സിസി മൂത്തേടത്ത്, ടി എസ് നീലാംബരൻ, കെ ഡി മാധവദാസ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് മാടമ്പ് സ്മാരക പുരസ്കാരം. നിരവധി പുസ്തകങ്ങളുടെയും തിരക്കഥകളുടെയും രചയിതാവായിരുന്ന മാടമ്പ് തപസ്യ കലാ സാഹിത്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ 2021 മെയ് പതിനൊന്നിനാണ് മാടമ്പ് കുഞ്ഞിക്കുട്ടൻ വിടവാങ്ങിയത്

Related Articles

Latest Articles