Sunday, May 19, 2024
spot_img

ജിഗ്നേഷ് മേവാനിയെ ഗുജറാത്തിലെത്തി പൊക്കിയെടുത്ത് അസം പോലീസ്

കോൺഗ്രസ് നേതാവും വഡ്ഗാം എംഎൽഎയുമായ ജിഗ്നേഷ് മെവാനി അറസ്റ്റിൽ. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അറസ്റ്റ്. ഗുജറാത്തിലെ പാലന്‍പുരില്‍ വെച്ച് അസം പോലീസ് ആണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ ട്വീറ്റുകളുടെ പേരിലാണ് അറസ്റ്റ് എന്ന് ദേശീയ മാധ്യമങ്ങൾ ചെയ്തിരിക്കുന്നത്. ‘ ഗോഡ്‌സെയെ ദൈവമായാണ് പ്രധാനമന്ത്രി കാണുന്നതെന്നും ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രധാനമന്ത്രി അഭ്യർത്ഥിക്കണമെന്നുമുള്ള ട്വീറ്റിനെതിരെയാണ് എം എൽ എയെ കസ്റ്റഡിയിൽ എടുത്തതത്.ബനസ്‌കന്തയിലെ പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ചാണ് അസമിൽ നിന്നുള്ള നാല് പോലീസുകാരുടെ സംഘം മേവാനിയെ കസ്റ്റഡിയിലെടുത്തത്. എന്തിന് അറസ്റ്റ് ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ തുടക്കത്തിൽ പോലീസ് തയ്യാറായില്ലെന്നും പ്രതിഷേധിച്ചപ്പോൾ ചില ട്വീറ്റുകളുടെ പേരിലാണ് അറസ്റ്റ് എന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും ജിഗ്നേഷിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ വർഗ്ഗീയ കലാപം ആസൂത്രണം ചെയ്തതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കാണ് നിയമ നടപടിയെന്ന സൂചനയുണ്ട്.ഏപ്രിൽ 18 ന് മേവാനി പങ്കുവെച്ച ട്വീറ്റിനെതിരാണ് ഡേയുടെ പരാതി. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഗോഡ്‌സെ’യെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്നു, ഏപ്രിൽ 20 ന് ഗുജറാത്ത് സന്ദർശന വേളയിൽ പ്രധാനമന്ത്രി ഹിമ്മത്നഗർ, ഖംഭാട്ട്, വെരാവൽ തുടങ്ങിയ പ്രദേശങ്ങളിലെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പൊതുജനങ്ങളോട് അഭ്യർത്ഥിക്കണം’ എന്നതായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്.

എന്നാൽ ട്വീറ്റിന്റെ പ്രചാരം വ്യാപകമായ വിമർശനത്തിന് കാരണമായെന്നും ഒരു പ്രത്യേക വിഭാഗം ആളുകൾക്കിടയിൽ മുൻവിധിയോടെ പൊതു സമാധാനം തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അനൂപ് ഡേ പരാതിയിൽ പറയുന്നു. മേവാനിയുടെ വിദ്വേഷ പ്രചാരണം നടത്തുന്ന രീതിയിലുള്ള രണ്ട് ട്വീറ്റുകൾ നേരത്തേ ട്വീറ്റർ തടഞ്ഞിട്ടുമുണ്ട്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡ്ഗാം സീറ്റിൽ നിന്നായിരുന്നു ജിഗ്നേഷ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഇതിനുശേഷം, കഴിഞ്ഞ വർഷമായിരുന്നു ജിഗ്നേഷ് കോൺഗ്രസിലേക്ക് ചേർന്നത്. രാഹുൽ ഗാന്ധി നേരിട്ട് ക്ഷണിച്ചതിന് ശേഷമായിരുന്നു ഇദ്ദഹം കോൺഗ്രസിലേക്ക് എത്തിയത്.
മേവാനി കോൺഗ്രസിലെത്തിയാൽ അത് പാർട്ടിക്ക് വലിയ ഗുണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അന്ന് ചൂണ്ടിക്കാണിച്ചത്, എന്നാലിപ്പോൾ പാർട്ടിക്ക് വലിയൊരു നാണക്കേടാണ് ഉണ്ടായിരിക്കുന്നത്. മേവാനിയിലൂടെ ദളിത് വോട്ടുകൾ പെട്ടിയിലാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് മേവാനിയെ കോൺഗ്രസിലേക്ക് കൊണ്ട് വന്നത്.

Related Articles

Latest Articles