ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ്ഗോപി എംപി. കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുവദനീയമാണോയെന്ന് ചോദിച്ച അദ്ദേഹം ഇതിനുപിന്നില്‍ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘പണ്ട് കലുങ്കിന്റെ പുറത്തിരിക്കുന്ന നാട്ടിന്‍പുറത്തുകാരുണ്ടായിരുന്നു. ചിലപ്പോള്‍ ബീഡിവലിക്കും, ചിലപ്പോള്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരു ഗ്ലാസെടുത്ത് അടിക്കും. അവര്‍ ആരേയും കടന്നുപിടിച്ചിരുന്നില്ല. അങ്ങനത്തെ കഥയൊക്കെ വളരെ വിരളമായിരുന്നു അന്ന്. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാന്‍വയ്യാതായി പോയി. പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയി’ അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമമുണ്ടെങ്കിലും അതിന്റെ നിര്‍വ്വഹണത്തില്‍ നമ്മള്‍ ലാഞ്ഛന കാട്ടുന്നു. കേരളത്തിന് മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ ക്ഷതമാണ് ഏല്‍പ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്‌ടവും വേദനയുമാണെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഇത് ക്ഷതമാണുണ്ടാക്കിയിരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും ജീവിക്കുന്ന പൗരന്മാര്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ കരുതല്‍ വേണം. ഒരു അപരിചിതന്‍ കടന്നുവന്നാല്‍ അയാള്‍ എവിടെ, എന്തിന് വന്നു എന്ന നിരീക്ഷണത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നേ മതിയാകുവെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…