Cinema

ഗർഭിണിയുടെ മൃത​ദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ചു: മരിച്ച എലിസബത്ത് ജോസിന്റെ വീട് സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി എംപി; ഇടപെടലിൽ നന്ദിയറിയിച്ച് കുടുംബം

സുരേഷ് ഗോപി എംപിയുടെ ഇടപെടലിൽ വിദേശത്ത് വെച്ച് മരണപ്പെട്ട ഗർഭിണിയുടെ മൃത​ദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ചു: മരിച്ച എലിസബത്ത് ജോസിന്റെ വീട് സന്ദര്‍ശിച്ച്‌ എംപി; ഇടപെടലിൽ നന്ദിയറിയിച്ച് കുടുംബം

കോട്ടയം: ഷാര്‍ജയില്‍ ന്യുമോണിയ ബാധിച്ച്‌ മരിച്ച എലിസബത്ത് ജോസിന്റെ വീട് സന്ദര്‍ശിച്ച്‌ സുരേഷ്‌ഗോപി എംപി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ യുവതിയുടെ പാലായിലെ പുതുമന വീട്ടിലെത്തിയ അദ്ദേഹം കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു.

അതേസമയം എലിസബത്തിന്റ മൃതശരീരം എംബാം ചെയ്യാതെ നെടുമ്പാശേരിയിലെത്തിക്കാന്‍ സുരേഷ് ഗോപി ഇടപെട്ടിരുന്നു. യുവതിയ്ക്ക് കോവിഡ് മൂലം എംബാം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തുടർന്ന് സുരേഷ് ഗോപി കേന്ദ്ര ആരോഗ്യ മന്ത്രാലയം വഴി ഇടപെട്ട് എംബാം നടപടികള്‍ ഒഴിവാക്കുകയായിരുന്നു. എംബാം ചെയ്യാത്ത മൃതദേഹം എയര്‍പോര്‍ട്ടില്‍ ഇറക്കില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് എംപിയുടെ ഇടപെടല്‍ ഉണ്ടായത്.

പിന്നീട് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂര്‍ മാന്‍ഡിയ നേരിട്ട് ഇടപെട്ട് മൃതദേഹം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മാത്രമല്ല എംബാം ചെയ്യാത്ത മൃതദേഹം ആദ്യമായാണ് നെടുമ്പാശേരിയില്‍ കൊണ്ടുവരുന്നത്. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എലിസബത്ത് ജോസ്.

സുഹൃത്തായ ബിജു പുളിക്കകണ്ടത്തിനൊപ്പമാണ് സുരേഷ് ഗോപി ഇന്നലെ വീട്ടിലെത്തിയത്. തുടർന്ന് നന്ദി പറയാന്‍ തുനിഞ്ഞ വീട്ടുകാരെ അദ്ദേഹം വിലക്കി. മൃതശരീരം എംബാം ചെയ്യാതെ എത്തിക്കുന്നതിന് നിമിത്തമാകാന്‍ കഴിഞ്ഞത് ഈശ്വരനിയോഗമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യം മാത്രമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം ആദ്യമായി ഒരു മൃതദേഹം ഇത്തരത്തില്‍ കൊണ്ടുവരാനായതുകൊണ്ട് തന്നെ ഇനി ഇതേപോലെ നാട്ടിലെത്തിക്കാന്‍ കാത്തിരിക്കുന്ന നൂറിലധികം മൃതദേഹങ്ങള്‍ കൂടി രാജ്യത്തെത്തിക്കാന്‍ വഴിയൊരുങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ജോഷി പുതുമന, ആന്റോ പുഴക്കര, ജോബി ചുങ്കപ്പുര തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

8 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

8 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

9 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

10 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

11 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

11 hours ago