സുരേഷ് ഗോപി എംപിയുടെ ഇടപെടലിൽ വിദേശത്ത് വെച്ച് മരണപ്പെട്ട ഗർഭിണിയുടെ മൃതദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ചു: മരിച്ച എലിസബത്ത് ജോസിന്റെ വീട് സന്ദര്‍ശിച്ച് എംപി; ഇടപെടലിൽ നന്ദിയറിയിച്ച് കുടുംബം
കോട്ടയം: ഷാര്‍ജയില്‍ ന്യുമോണിയ ബാധിച്ച് മരിച്ച എലിസബത്ത് ജോസിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ്‌ഗോപി എംപി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ യുവതിയുടെ പാലായിലെ പുതുമന വീട്ടിലെത്തിയ അദ്ദേഹം കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു.
അതേസമയം എലിസബത്തിന്റ മൃതശരീരം എംബാം ചെയ്യാതെ നെടുമ്പാശേരിയിലെത്തിക്കാന്‍ സുരേഷ് ഗോപി ഇടപെട്ടിരുന്നു. യുവതിയ്ക്ക് കോവിഡ് മൂലം എംബാം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തുടർന്ന് സുരേഷ് ഗോപി കേന്ദ്ര ആരോഗ്യ മന്ത്രാലയം വഴി ഇടപെട്ട് എംബാം നടപടികള്‍ ഒഴിവാക്കുകയായിരുന്നു. എംബാം ചെയ്യാത്ത മൃതദേഹം എയര്‍പോര്‍ട്ടില്‍ ഇറക്കില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് എംപിയുടെ ഇടപെടല്‍ ഉണ്ടായത്.
പിന്നീട് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂര്‍ മാന്‍ഡിയ നേരിട്ട് ഇടപെട്ട് മൃതദേഹം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മാത്രമല്ല എംബാം ചെയ്യാത്ത മൃതദേഹം ആദ്യമായാണ് നെടുമ്പാശേരിയില്‍ കൊണ്ടുവരുന്നത്. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എലിസബത്ത് ജോസ്.
സുഹൃത്തായ ബിജു പുളിക്കകണ്ടത്തിനൊപ്പമാണ് സുരേഷ് ഗോപി ഇന്നലെ വീട്ടിലെത്തിയത്. തുടർന്ന് നന്ദി പറയാന്‍ തുനിഞ്ഞ വീട്ടുകാരെ അദ്ദേഹം വിലക്കി. മൃതശരീരം എംബാം ചെയ്യാതെ എത്തിക്കുന്നതിന് നിമിത്തമാകാന്‍ കഴിഞ്ഞത് ഈശ്വരനിയോഗമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യം മാത്രമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതേസമയം ആദ്യമായി ഒരു മൃതദേഹം ഇത്തരത്തില്‍ കൊണ്ടുവരാനായതുകൊണ്ട് തന്നെ ഇനി ഇതേപോലെ നാട്ടിലെത്തിക്കാന്‍ കാത്തിരിക്കുന്ന നൂറിലധികം മൃതദേഹങ്ങള്‍ കൂടി രാജ്യത്തെത്തിക്കാന്‍ വഴിയൊരുങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ജോഷി പുതുമന, ആന്റോ പുഴക്കര, ജോബി ചുങ്കപ്പുര തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

