Thursday, May 9, 2024
spot_img

സുരേഷ് ഗോപി ബിഗ് സ്‌ക്രീനില്‍ വീണ്ടും; കാവലിന്റെ റിലീസ് ഉടന്‍

വലിയൊരു ഇടവേളക്ക് ശേഷം നടന്‍ സുരേഷ് ഗോപി ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘കാവല്‍’ ഉടന്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിട്ടുണ്ട്. സംവിധാനവും രചനയും നിധിന്‍ രണ്‍ജി പണിക്കര്‍ നിര്‍വഹിക്കുന്ന കാവല്‍ എന്ന ചിത്രത്തിലൂടെ പഴയ സുരേഷ് ഗോപിയെ മലയാളികള്‍ക്ക് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ.

ചെറുപ്പവും പ്രായവുമുള്ള രണ്ട് ഷേഡിലുള്ള കഥാപാത്രമായിരിക്കും അദ്ദേഹത്തിന്റേത്. മമ്മൂട്ടിയുടെ ‘കസബ’ക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിധിന്‍ തന്നെയാണ് രചനയും.സുരേഷ്‌ഗോപിയെ കൂടാതെ മുത്തുമണി,ഐഎം വിജയന്‍,രണ്‍ജി പണിക്കര്‍,അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.ഗുഡ്‌വില്‍ എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മാണം.

Related Articles

Latest Articles