കേരളത്തിന് രണ്ടാം മന്ത്രി; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും..
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നവംബര്‍ 15ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനം കഴിയുന്ന മുറയ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ടാകുമെന്നാണ് വിവരം. കേരളത്തില്‍ നിന്നൊരാള്‍ മോദി മന്ത്രിസഭയിലെത്തും.മലയാളികളുടെ പ്രിയപ്പെട്ട എം പി സുരേഷ് ഗോപിയായിരിക്കും കേന്ദ്രമന്ത്രിയാകുകയെന്നതാണ് ലഭ്യമാകുന്ന വിവരം.

