Tuesday, September 22, 2026

കേന്ദ്ര വിജിലൻസ് കമ്മീഷണറായി സുരേഷ് പട്ടേൽ ചുമതലയേറ്റു; സത്യ വാചകം ചൊല്ലിക്കൊടുത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു

ദില്ലി: ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷണറായി സുരേഷ് എൻ പട്ടേൽ ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തു. ആക്ടിംഗ് സെൻട്രൽ വിജിലൻസ് കമ്മീഷണറായി പ്രവർത്തിച്ചിരുന്ന പട്ടേലിനെ സെൻട്രൽ വിജിലൻസ് കമ്മീഷണർ മേധാവിയായി നിയമിച്ചു കൊണ്ടുള്ള പ്രസ്താവന രാഷ്‌ട്രപതി ഭവൻ പുറത്തിറക്കി.

ജൂൺ 23ന് സഞ്ജയ് കോത്താരി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പട്ടേലിനെ നിയമിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും പങ്കെടുത്തു. പട്ടേലിന്റെ നിയമനത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു.

Related Articles

Latest Articles