Thursday, October 15, 2026

സുൽത്താൻ ബത്തേരിയിൽ വാഹനപരിശോധനക്കിടയിൽ മയക്കുമരുന്നുമായി യുവതി അറസ്റ്റിൽ: 5.55ഗ്രാം എം. ഡി.എം.എയുമായി പിടികൂടിയത് ഇരുപത്തിയേഴുകാരി റഹീനയെ

സുല്‍ത്താന്‍ ബത്തേരി: വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി യുവതി പിടിയിൽ. മേപ്പാടി നെല്ലിമുണ്ട പി. റഹീന (27) ആണ് അറസ്റ്റിലായത്. ദേശീയ പാതയില്‍ ബീനാച്ചി ഭാഗത്ത് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് മൈസൂരു കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയില്‍ നിന്നും 5.55ഗ്രാം എം. ഡി.എം.എ പിടികൂടിയത്.

സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ടി.ബി. അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. ശശികുമാര്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ മോള്‍, കെ.കെ. ബാലചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Latest Articles