ക്രിക്കറ്റ് താരം സുരേഷ് റെയ്ന റോഡപകടത്തില്‍ മരിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം. വ്യാജവാര്‍ത്തയോട് രോഷത്തോടെ പ്രതികരിച്ച് താരം.

തിങ്കാളാഴ്ചയാണ് സുരേഷ് റെയ്ന റോഡപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വ്യാജവാര്‍ത്ത ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച് തുടങ്ങിയത്. ഉത്തര്‍പ്രദേശില്‍ കാര്‍ അപകടത്തില്‍ ക്രിക്കറ്റ് താരം കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത നിമിഷങ്ങള്‍ക്കുള്ളില്‍ കാട്ടു തീ പോലെ പടര്‍ന്നു. ഒപ്പം അപകടത്തിന്‍റേതെന്ന പേരില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചു. ഇതിനെതിരെ രോഷത്തോടെയാണ് താരം പ്രതികരിച്ചത്. ഇത്തരം ക്രൂരമായ തമാശകള്‍ തന്നെയും കുടുംബത്തേയും സുഹൃത്തുക്കളേയും മാനസികമായി സംഘര്‍ഷത്തിലാക്കിയെന്ന് സുരേഷ് റെയ്ന ട്വിറ്ററില്‍ പ്രതികരിച്ചു. താന്‍ ഈശ്വരകൃപകൊണ്ട് സുഖമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.