Thursday, January 1, 2026

സുരേഷേട്ടൻ കൊടുത്ത ചായ കുടിച്ചു തീർന്ന ശേഷം മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാല്‍ച്ചുവട്ടില്‍ കിടന്നു: വൈറലായി സുരേഷ്‌ഗോപിയെ കുറിച്ചുള്ള കുറിപ്പ്

നടനായും രാഷ്ട്രീയക്കാരനായും മലയാളികളുടെ മനസിൽ കയറിക്കൂടിയ നടനാണ് സുരേഷ്‌ഗോപി. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകർ എന്നും സുരേഷ്‌ഗോപിയെ ഓർക്കുന്നത്. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്.

എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരം സനാഥാലയത്തിലെ കാവല്‍ക്കാരനും അന്തേവാസിയുമായ ഷാഡോ നായയെക്കുറിച്ച്‌ സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിനോദ് അരുവക്കോട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

വിനോദിന്റെ കുറിപ്പ് ഇങ്ങനെ:

സുരേഷേട്ടന്‍ : എന്താ ഇവന്റെ പേര് ?ഞങ്ങള്‍ : SHADOW ! സനാഥാലയത്തിലേ അന്തേവാസിയാണ് .കാവലാള്‍ .ചായപ്രാന്തന്‍ .സുരേഷേട്ടന്‍ : എന്നാല്‍ പിന്നെ ഒരു ഗ്ലാസ് ചായ കൊണ്ടുവാ .ഞാന്‍ കൊടുത്താല്‍ കുടിക്കുമോന്ന് നോക്കട്ടെ . അദ്ദേഹം ഒഴിച്ചു നല്‍കിയ ചായ ഒരുതുള്ളിപോലും ബാക്കിവയ്ക്കാതെ കുടിച്ചുതീര്‍ത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാല്‍ച്ചുവട്ടില്‍ കിടന്നു !

സുരേഷേട്ടന്‍ :നന്ദി ഉണ്ടാകും അവന് .അവനേ അതുണ്ടാവൂ അങ്ങനെ ഞങ്ങടെ ഷാഡോ ഫേമസ് ആയി. വൈറല്‍ ഷാഡോ എന്ന പുതിയ വിളിപ്പേരില്‍ കക്ഷി ദിവസം നാലു ചായവീതം കുടിച്ചു ഒരല്‍പം ഗമയില്‍ സനാഥാലയത്തില്‍ തന്നെയുണ്ട് . സുരേഷേട്ടന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ് .നന്ദിയുണ്ട് അവന് .അതിലേറെ സ്‌നേഹവും.

Related Articles

Latest Articles