Friday, May 3, 2024
spot_img

കെ റെയിൽ പ്രതിഷേധം; സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പോലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തിരുവനന്തപുരം റൂറൽ എസ്.പി

തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധത്തിനിടെ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണ ഉത്തരവ്.സംഭവം അന്വേഷിക്കുന്നത് സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വെെ.എസ്.പി യാണ്. തിരുവനന്തപുരം റൂറൽ എസ്.പി യാണ് അന്വേഷണത്തിന് ഉത്തരവ് നൽകിയത്. മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീറാണ് കെ റെയിലിനെതിരെ പ്രതിഷേധിച്ച സമരക്കാരനെ ചവിട്ടിയത്.

എന്നാൽ സംഭവം വിവാദമായതിന് പിന്നാലെയാണ് റൂറൽ എസ്.പി അന്വേഷണത്തിന് ഇപ്പോൾ ഉത്തരവിട്ടത്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സ്ഥലത്ത് പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് നടന്ന ഉന്തിനും തളളിനും ഇടയിലാണ് പ്രതിഷേധക്കാരിൽ ഒരാളെ പോലീസുകാരൻ ബൂട്ടിട്ട് ചവിട്ടിയത്. ഒടുവിൽ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ച് സ‌ർവെ ഉദ്യോഗസ്ഥ‌ർ സ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു.

Related Articles

Latest Articles