അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടിയെ നായകന ചിത്രമാണ് ഭീഷ്മപർവ്വം. മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വൻ പ്രശംസായാണ് നേടിയത്. ബോക്സ് ഓഫീസിലും ചിത്രത്തിന് മികച്ച വിജയമാണ് ലഭിച്ചത്. സിനിമ പുറത്തിറങ്ങിയ ഒരുമാസം പിന്നിട്ടിട്ടും ചലച്ചിത്രത്തിന്റെ ഓരോസീനുകളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മധു സി നാരായണൻ സംവിധാനം ചെയ്ത് ,ഫാഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.ഫഹദ് ഫാസിലിന്റെ ഷമ്മി എന്ന കഥാപാത്രവും പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയതാണ്.
ഇപ്പോഴിതാ മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിച്ചാൽ എങ്ങനെ ആകുമെന്നൊരു അനിമേഷൻ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘ഭീഷ്മപർവ്വ’ത്തിലെ മൈക്കിളും കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്റെ ഷമ്മിയുമാണ് വീഡിയോയിലെ കഥാപാത്രങ്ങൾ. സേതുരാമയ്യരായി പൊതുസമൂഹത്തില്‍ ജീവിക്കുകയും ആപത്ത് ഘട്ടങ്ങളില്‍ ഭീഷ്-മാനായി എത്തുകയും ചെയ്യുന്ന മമ്മൂട്ടിയെ ആണ് വീഡിയോയിൽ കാണാനാകുന്നത് . ഫഹദിന്റെ ഷമ്മി വില്ലനായ ജോക്കറായി വീഡിയോയിൽ എത്തുന്നുണ്ട്. ഷമ്മിയുടെയും മൈക്കിളിന്റെയും ഡയലോഗുകളും വീഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷമ്മി ഹീറോയാടാ ഹീറോ, ചാമ്പിക്കോ മുതലായ ഡയലോഗുകളാണ് വീഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.നിദീപ് വര്‍ഗീസ് എന്ന് ആനിമേറ്ററാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

