suresh-gopi-mm-mani
ഇക്കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിമലാവതി കണ്ണന്‍ വിജയിച്ചത് 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
മന്നാന്‍ സമുദായത്തെ കടന്ന് ആക്ഷേപിക്കുകയും ഇടമലക്കുടിയിലെത്തിയാല്‍ ബിജെപിക്കാരുടെ കാല്‍ തല്ലിയൊടുക്കുമെന്നുമുള്ള എംഎല്‍എ എം എം മണിയടക്കമുള്ളവരുടെ ഭീഷണിക്ക് കനത്ത തിരിച്ചടിയാണ് ഈ വിജയമെന്നാണ് ബിജെപി നേതാക്കൾ വിജയത്തിൽ പ്രതികരിച്ചത്. എന്നാൽ, സുരേഷ്‌ഗോപി ഇടമലക്കുടിയിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചത് ജനങ്ങൾ മറന്നിട്ടില്ലെന്നും, ജാതി അധിക്ഷേപം നടത്തിയ മണിയാശാനെതിരെയും ശക്തമായി പ്രതികരിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
നല്ലോണം ബോധം ഉള്ള ജാതിയായ മന്ത്രി മണിയുടെ അറിവിലേക്ക്.. അവർക്ക് ബോധവും നന്ദിയും ഉള്ള മനുഷ്യർ ആയത് കൊണ്ടാണ് അവർക്ക് കുടി വെള്ളം കൊടുത്ത ചിന്ഹത്തിനു അവർ വോട്ട് കുത്തിയത് എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്:
ഇടമലക്കുടിയിൽ ബിജെപിയുടെ വനിതാ സ്ഥാനാർഥി ജയിച്ചു…
കമ്മ്യൂണിസ്റ് മന്ത്രി മണിയാശാന്റെ ഭാഷയിൽ പറഞ്ഞാൽ
” മുതുവാന്മാരാണ് വല്ല്യേ ബോധം ഒന്നും കാണില്ല അത് കൊണ്ടാണ് “!
നല്ലോണം ബോധം ഉള്ള ജാതിയായ മന്ത്രി മണിയുടെ അറിവിലേക്ക്..
അവർക്ക് ബോധവും നന്ദിയും ഉള്ള മനുഷ്യർ ആയത് കൊണ്ടാണ് അവർക്ക് കുടി വെള്ളം കൊടുത്ത ചിന്ഹത്തിനു അവര് വോട്ട് കുത്തിയത്…
Mp fundil നിന്നും പാതി പണി പൂർത്തിയാക്കിയ കുടി വെള്ള പദ്ധതി താൻ ഇറങ്ങി കഴിഞ്ഞാൽ ബോധം ഉള്ള ഈ “സവർണ ജാതി “₹സർക്കാരിനെ ഏല്പിക്കാൻ വിശ്വാസം ഇല്ലാത്തത് കൊണ്ട് സ്വന്തം പോക്കെറ്റിൽ നിന്നും ലക്ഷങ്ങൾ ഇറക്കിയാണ് bjp MP suresh gopi ആ പാവങ്ങളുടെ കാലകാലം തുടർന്ന ദുരിതത്തിന് അറുതി വരുത്തിയത്…
കേരളത്തിലെ ആദിവാസികളെ ആട്ടു കട്ടിലിൽ ഇരുത്തി ആട്ടുകയാണ് എന്ന് കള്ളം പറഞ്ഞ കമ്മ്യൂണിസ്റ് പ്രതിനിധി ജോൺ ബ്രിട്ടസിനെ പാർലിമെന്റിൽ വെച്ച് ചോദ്യം ചെയ്തതും നിജ സ്ഥിതി അധികാരികൾക്ക് ബോധ്യപ്പെടുത്തിയതും bjp MP സുരേഷ് ഗോപിയാണ്…
നിങ്ങളുടെ കണ്ണിലെ ആ ഹീന ജാതിക്കാർക്ക് ഇല്ലാതെ പോയത് ഒരു ബോധമേ ഉള്ളൂ
Bjp ക്ക് വോട്ട് കുത്താതെ പ്രബുദ്ധത തെളിയിക്കണം എന്ന ഇന്നത്തേ കേരളത്തിന്റെ തിരുമണ്ടൻ പൊതു ബോധം
അത് കൊണ്ട് സമസ്ത കേരളത്തിലും ബർഗീയത ബീയും എന്ന പ്രഹസന ബോധം…
ഞങ്ങൾ സകല സവർണ സമ്പന്ന ബോധവും തികഞ്ഞ നന്ദി കെട്ട തൃശ്ശൂർകാരേക്കാൾ ബോധം ഉണ്ട്
ആ കാടിന്റെ മക്കൾക്ക്….
സുരേന്ദ്രൻ വന വാസികൾ എന്ന് സംബോധന ചെയ്തപ്പോൾ ഒലിച്ചിറങ്ങി തിളച്ചു പൊങ്ങിയ വേദന വല്ലതും
ബോധം ഇല്ലാത്ത മുതുവന്മാർ എന്ന് ക്രിമിനൽ കുറ്റ പരിധിയിൽ വരുന്ന പ്രസ്താവന നടത്തിയ മണിക്ക് എതിരെ വന്നോ.
ഇല്ല വരില്ല,,
ഇത്രയേ ഉള്ളൂ നിങ്ങള് ഈ ആടുന്ന നാടകങ്ങൾ
കാർന്നോർക്ക് അടുപ്പിലും ആവാം..
ജനിച്ചപ്പോൾ മുതൽ കമ്മുനിസ്റ്റ് ആയിരുന്ന
ആ ആശയത്തിന്റെ മന്ത്രി വരെ ആയിരിക്കുന്ന ഒരു വ്യക്തി
ഇന്ന ജാതികൾക്ക് ബോധം ഇല്ലെന്ന ചിന്ത മനസിൽ സൂക്ഷിച്ചു നടക്കുന്ന ഒരുവൻ ആണെങ്കിൽ
ആ കമ്മ്യൂണിസത്തിൽ മ്മക്ക് വിശ്വാസം ഇല്ല
ജാതി പൊതു ബോധം സംസാരിക്കുന്ന,, കുഴിയിൽ കാലു നീട്ടി ഇരിക്കുന്ന വീട്ടിൽ ഉള്ള അമ്മൂമ്മാരെ വരെ തിരുത്തുന്ന ഞങ്ങൾ ഒക്കെ
ദോ അയാളെക്കാൾ,,അയാളിൽ ആ ചിന്ത അവശേഷിപ്പിക്കുന്ന ആശയത്തെക്കാൾ വളരെ വളരെ മേലെയാണ്…
ഇടമല കുടിയിലെ നന്ദിയുള്ള മക്കൾക്ക് അഭിനന്ദനങ്ങൾ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…