Saturday, April 20, 2024
spot_img

കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക്‌ സിപിഎമ്മിന്റെ ഇരട്ട നീതി; പ്രണയത്തിന്റെ മറവിൽ ലൗജിഹാദും പെൺകുട്ടികളെ വശീകരിക്കാൻ നാർക്കോട്ടിക് ജിഹാദും പോലുള്ള താലിബാൻ മാതൃക; തുറന്നടിച്ച് കെ സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ സിപിഎമ്മിന്റെ ഇരട്ട നീതിയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രണയത്തിന്റെ മറവിൽ ലൗജിഹാദും പെൺകുട്ടികളെ വശീകരിക്കാൻ നാർക്കോട്ടിക് ജിഹാദും പോലുള്ള താലിബാൻ മാതൃക നടപ്പാക്കുകയാണ് കേരളത്തിലെന്ന് അദ്ദേഹം ആവർത്തിച്ചു. മാത്രമല്ല ഏതെങ്കിലും ക്രിസ്ത്യാനികൾ ആക്ഷേപമുന്നയിച്ചാൽ അത് മുസ്ലീം തീവ്രാദികൾകളെ ഭയപ്പെട്ട് അവർക്കെതിരെ നിലപാട് സ്വീകരിക്കാൻ എന്താ ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ സിപിഎമ്മിന്റേത് സാമൂഹ്യനീതി അല്ലെന്നും ഇരട്ട നീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ആവശ്യമുള്ള സന്ദർഭങ്ങളിൽ വേണ്ട പോലെ കാര്യങ്ങൾ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന

”മതഭീകരവാദികൾ വിവാഹമെന്ന വ്യാജേന തട്ടികൊണ്ടു പോയി പെൺകുട്ടികളെ സിറിയയിലേക്ക് അയക്കുമ്പോൾ ക്രിസ്ത്യൻ സമൂഹത്തിന് സംസാരിക്കാൻ അവകാശമില്ലേ ? സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് ആണ് തിരുമ്പാടിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് ലൗ ജിഹാദ് ആണെന്ന് ആദ്യം പറഞ്ഞത്, അല്ലാതെ ആർഎസ്എസും ബിജെപിയും അല്ല. ചുവരെഴുത്ത് വരെ നടത്തി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റിയ ചരിത്രം ഉണ്ടായി. സ്ഥാനാർത്ഥിയെ മാറ്റിയത് ക്രിസ്ത്യൻ വോട്ടിന് വേണ്ടിയാണ്. എല്ലാ കാലത്തും ചക്ക വീണ് മുയൽ ചാവുമെന്ന് പ്രതീക്ഷിക്കേണ്ട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ മാത്രമാണ് പൊതു പ്രവർത്തകൻ. മെയ് 31 കഴിഞ്ഞാലും പൊതു പ്രവർത്തകനെന്ന് പറയാൻ കഴിയാവുന്ന ഒരേ ഒരു സ്ഥാനാർത്ഥിയേ തൃക്കാക്കരയിലുള്ളൂ. തിരഞ്ഞെടുപ്പിൽ തോറ്റാൽ സിപിഎമ്മിന്റേയും യുഡിഎഫിന്റേയും സ്ഥാനാർത്ഥികൾ പൊതുരംഗത്ത് ഉണ്ടാവുമോ ? കഴിഞ്ഞ 15 വർഷത്തിനിടയ്‌ക്ക് സ്ഥാനാർത്ഥികളായി പരീക്ഷിച്ച ബിംബങ്ങൾ ഇപ്പോൾ എവിടെയാണ് ? സിപിഎം സ്ഥാനാർത്ഥി തോറ്റാൽ തൃക്കാക്കരയിലെ ജനങ്ങളോടൊപ്പമുണ്ടാകുമോ?. യുഡിഎഫ് സ്താനാർത്ഥി 50 കൊല്ലം മുൻപ് കോളേജിൽ കൊടിപിടിച്ചുവെന്നാണ് പറയുന്നത്. ജാതിയും മതവും ഉപജാതിയും സങ്കുചിതമായ താൽപര്യങ്ങളും തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നവർ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്ന് കള്ളപ്രചരണം നടത്തുന്നവർ യഥാർത്ഥത്തിലുള്ള ആശങ്കകൾ കാണുന്നില്ല.”- കെ സുരേന്ദ്രൻ പ്രതികരിച്ചു

”പിസി ജോർജിനെതിരെ നിരന്തരം കേസെടുക്കുകയാണ്. മുജാഹിദ് ബാലുശേരിയ്‌ക്കെതിരെ കേസില്ല. ഞങ്ങൾ അസ്ത്രം തയ്യാറാക്കി വെച്ചിരിക്കുകയാണ് ഇന്ത്യയെ തകർക്കാൻ എന്ന് പറഞ്ഞ ആൾക്കെതിരെ കേസില്ല. ഇന്ത്യയെ ചിന്നഭിന്നമാക്കും ഹിന്ദുക്കളെ ഭിന്നിപ്പിക്കും ഇസ്ലാമിക രാജ്യം സ്ഥാപിക്കും എന്ന് പറഞ്ഞ ആൾക്കെതിരേ കേസെടുത്തോ ? പരസ്യമായി കേരളത്തിൽ വിദ്വേഷ പ്രചരണവും മതഭീകരവാദവും പ്രചരിപ്പിക്കുന്ന മതപണ്ഡിതൻമാർക്കെതിരെ ഒരു നടപടിയുമില്ല. എന്നാൽ പിസി ജോർജിനെ അറസ്റ്റ് ചെയ്യണം. ഇതാണ് ഇരട്ട നീതി എന്ന് ബിജെപി വർഷങ്ങളായി പറയുന്നത്. ബിജെപി കേരളത്തിന്റെ വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറന്നുള്ള ഒരു വികസന ചർച്ചയും കേരളത്തിൽ അർത്ഥപൂർണമാകില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Latest Articles