Saturday, May 18, 2024
spot_img

അടിവസ്ത്രത്തിൽ സര്‍ജിക്കൽ ബ്ലേഡ്, മജിസ്ട്രേറ്റിന് മുന്നിൽ 15 കാരന്റെ പരാക്രമം! ദേഹപരിശോധന നടത്താതെ പ്രതിയെ ഹാജരാക്കിയതിന് പോലീസിന് കാരണം കാണിക്കൽ നോട്ടീസ്

വലിയതുറ: ദേഹപരിശോധന നടത്താതെ പോക്സോ കേസിലെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പോലീസിന് കാരണം കാണിക്കൽ നോട്ടീസ്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ടാണ് വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നോട്ടീസ് നൽകിയത്. ബുധനാഴ്ച രാത്രിയാണ് മജിസ്ട്രേറ്റിന് മുന്നിൽ വെച്ച് പോക്സോ കേസിലെ പ്രതിയായ 15 വയസുകാരൻ പരാക്രമം നടത്തിയത്.
പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിൽ വലിയതുറ പോലീസിന് വലിയ വീഴ്ചയാണുണ്ടായത്.

ദേഹപരിശോധന നടത്താതെയാണ് 15 കാരനായ പോക്സോ കേസിലെ പ്രതിയെ പോലീസ് മജുസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തതാണ് മജിസ്ട്രേറ്റിന് മുന്നിൽ വെച്ച് 15 കാരൻ ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ ഹാജരാക്കിയ ശേഷം പോലീസുകാർ മജിസ്ട്രേറ്റിന്‍റെ ചേമ്പറിന് പുറത്തായിരുന്നു. ചേമ്പറിൽ മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയുടെ അമ്മയുമുണ്ടായിരുന്നു. ജഡ്ജ് അമ്മയുമായി സംസാരിക്കുന്നതിനിടെയാണ് പതിനഞ്ചുകാരന്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന സര്‍ജിക്കല്‍ ബ്ലേഡ് എടുത്ത് കൈ രണ്ടുപ്രാവശ്യം വരഞ്ഞത്. അമ്മയുടെ ബഹളം കേട്ടെത്തിയ പോലീസ് ചേമ്പറിനുള്ളിൽ കയറി ആയുധം തട്ടി നിലത്തിടുകയായിരുന്നു.

സംഭവത്തെ കുറിച്ച് സിജെഎമ്മിനെ മജിസ്ട്രേറ്റ് വിവരമറിച്ചിരുന്നു. കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ ആശുപത്രിക്കുള്ളിൽ വച്ച് കുത്തികൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് മജിസ്ട്രേറ്റിന് മുന്നിലും സമാന സ്വഭാവമുള്ള സംഭവമുണ്ടായത്. ദേഹപരിശോധന നടത്താതെ പ്രതിയെ എത്തിച്ചതിലെ വീഴ്ച ചൂണ്ടികാട്ടി ജെഎഫ്എംസി-രണ്ട് കോടതി വലിയതുറ എസ്എച്ച്ഒക്ക് വിശദീകരണ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles