Saturday, January 10, 2026

വീണ്ടും സർജിക്കൽ സ്ട്രൈക്ക് !മ്യാന്മറിനുള്ളിലെ ഉൾഫ ക്യാമ്പുകളിൽ കനത്ത ഡ്രോൺ ആക്രമണം നടത്തി ഇന്ത്യൻ സൈന്യം ! ഉന്നത നേതാവിനെ അടക്കം വധിച്ചതായി റിപ്പോർട്ട്

അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും സർജിക്കൽ സ്ട്രൈക്കുമായി ഇന്ത്യൻ സൈന്യം. മ്യാന്മറിലെ സാഗൈങ്ങ് പ്രവിശ്യയിൽ പ്രവർത്തിച്ചിരുന്ന ഭീകരസംഘടനകളായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ഉൾഫ -I), നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്-ഖപ്ലാങ് (NSCN-K) എന്നിവയുടെ ക്യാമ്പുകൾ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ആക്രമണമാണ് നടന്നതെന്നാണ് വിവരം.

ഇന്ന് പുലർച്ചെയാണ് ഇന്ത്യ-മ്യാന്മർ അതിർത്തിക്കടുത്തുള്ള നാഗാ സ്വയംഭരണ മേഖലയിലെ ഭീകരക്യാമ്പുകൾ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യത്തിന്റെ നൂറിലധികം ഡ്രോണുകൾ ഇരച്ചെത്തിയത്. മ്യാന്മർ സൈന്യവുമായി സഹകരിച്ചാണ് ആക്രമണം നടത്തിയത്.
വക്തം ബസ്തിയിൽ സ്ഥിതി ചെയ്യുന്ന ഉൾഫ-1 ന്റെ 779 ക്യാമ്പായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഡ്രോൺ ആക്രമണം നടക്കുമ്പോൾ ക്യാമ്പിൽ അഞ്ച് സംഘടനാ കേഡർമാർ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്

സഗായിംഗ് മേഖലയിലുള്ള ഹൊയാത്ത് ബസ്തിയിലുള്ള ഉൾഫ-ഐയുടെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനം (ECHQ) ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഉൾഫ-ഐയുടെ ഉന്നത കമാൻഡറായ നയൻ മേധി( നയൻ അസം) കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്, ഡ്രോൺ ഓപ്പറേഷൻ സമീപത്തുള്ള നിരവധി എൻ‌എസ്‌സി‌എൻ (കെ) സ്ഥാനങ്ങളിലും ആക്രമണം നടത്തി. നാഗാ വിമത ഗ്രൂപ്പിന്റെ കേഡറുകളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരമുണ്ട്.

അതിർത്തിക്കപ്പുറത്ത് നിന്ന് പ്രവർത്തിക്കുന്ന വടക്കുകിഴക്കൻ തീവ്രവാദ ഗ്രൂപ്പുകളുടെ താവളങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതുക്കിയ ഇന്ത്യൻ പ്രത്യാക്രമണ തന്ത്രത്തിന്റെ ഭാഗമായാണ് ആക്രമണങ്ങളെ സുരക്ഷാ വിദഗ്ധർ കാണുന്നത്. മ്യാന്മറിന്റെ വിദൂര വനപ്രദേശങ്ങൾ വളരെക്കാലമായി ഉൾഫ-ഐ, എൻ‌എസ്‌സി‌എൻ (കെ), തുടങ്ങിയ ഭീകരസംഘടനകളുടെ സുരക്ഷിത താവളമായിരുന്നു.
അതേസമയം ഇന്ത്യൻ പ്രതിരോധ മന്ത്രാലയമോ മ്യാൻമർ അധികൃതരോ ആക്രമണങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയില്ല

Related Articles

Latest Articles