അപ്രതീക്ഷിത നീക്കങ്ങളാണ് ബിഗ് ബോസ് ഷോയെ പ്രേക്ഷകർക്കിടയിൽ ഇത്രയും ജനപ്രീതി ഉണ്ടാക്കിയെടുത്തത്. ബിഗ്ബോസ് മലയാളം സീസണ്‍ 5 ഫൈനലിലേക്ക് നീങ്ങുകയാണ്. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം, ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍ പ്രതീക്ഷിച്ചിടത്ത് വമ്പൻ ട്വിസ്റ്റാണ് ബിഗ് ബോസ് ഒരുക്കിയത്.
നാദിറ അല്ലെങ്കിൽ റെനീഷ പുറത്താകുമെന്നായിരുന്നു പ്രൊമോയിൽ കാണിച്ചിരുന്നത്. ഇത്തവണത്തെ എവിക്ഷൻ നടപടികൾക്കായി ബിഗ്ബോസ് വീട്ടിന്‍റെ മുന്നില്‍ അഞ്ച് പെട്ടികള്‍ വച്ചിരുന്നു. ആറുപേരാണ് ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. സെറീന, ജുനൈസ്, ഷിജു, അഖില്‍, റെനീഷ, നാദിറ എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്ന മത്സരാർഥികൾ.
മോഹന്‍ലാല്‍ നമ്പര്‍ വിളിക്കുന്നത് അനുസരിച്ച് ഒരോ പെട്ടിയായി ഉള്ളിലേക്ക് എടുത്ത് അതില്‍ വച്ച് പേര് വായിക്കും. അതുവഴി അയാള്‍ സെയ്ഫ് ആകും. ആദ്യത്തെ പെട്ടി നമ്പര്‍ രണ്ട് ആയിരുന്നു. അതിലൂടെ സെറീന സെയ്ഫായി. രണ്ടാമതായി എടുത്തത് ഒന്നാമത്തെ നമ്പര്‍ പെട്ടിയായിരുന്നു. അതിലൂടെ ജുനൈസ് സെയ്ഫായി. മൂന്നാമത് എടുത്തത് നാലാം നമ്പര്‍ പെട്ടിയായിരുന്നു അതിലൂടെ ഷിജുവും, മൂന്നാം നമ്പർ പെട്ടിയിലൂടെ അഖിലും സെയ്ഫായി.
അവസാനം അവശേഷിച്ചത് റെനീഷയും, നാദിറയും ആയിരുന്നു. നാദിറ സെയ്ഫ് ആകണമെന്ന് പറഞ്ഞ് ശോഭയാണ് അഞ്ചാം നമ്പർ പെട്ടി തുറന്നത്. അതില്‍ റെനീഷ സെയ്ഫ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് വികാരഭരിതയായി നാദിറ ബിഗ് ബോസ് വീടിനോട് വിടവാങ്ങി പുറത്തേക്ക് പോകാന്‍ ഇറങ്ങിയെങ്കിലും അപ്പോഴായിരുന്നു വമ്പൻ ട്വിസ്റ്റ്. വാതിൽ തുറന്നപ്പോൾ “വെല്‍ക്കം ടു ഫിനാലെ നാദിറ” എന്നാണ് എഴുതിയിരുന്നത്. ഇതോടെ നാദിറ സെയ്ഫാകുകയും അടുത്ത ആഴ്ച നോമിനേഷനിൽ ഇല്ലാതെ നേരിട്ട് ഫിനാലെയ്ക്കുള്ള യോഗ്യത നേടുകയും ചെയ്തു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…