BIGGBOSS5

സർപ്രൈസ്….സര്‍പ്രൈസ്…സര്‍പ്രൈസ്…! വീണ്ടും കിടിലൻ സർപ്രൈസുമായി ബിഗ് ബോസ്; ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കി നാദിറ മെഹ്റിൻ

അപ്രതീക്ഷിത നീക്കങ്ങളാണ് ബിഗ് ബോസ് ഷോയെ പ്രേക്ഷകർക്കിടയിൽ ഇത്രയും ജനപ്രീതി ഉണ്ടാക്കിയെടുത്തത്. ബിഗ്ബോസ് മലയാളം സീസണ്‍ 5 ഫൈനലിലേക്ക് നീങ്ങുകയാണ്. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം, ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍ പ്രതീക്ഷിച്ചിടത്ത് വമ്പൻ ട്വിസ്റ്റാണ് ബിഗ് ബോസ് ഒരുക്കിയത്.

നാദിറ അല്ലെങ്കിൽ റെനീഷ പുറത്താകുമെന്നായിരുന്നു പ്രൊമോയിൽ കാണിച്ചിരുന്നത്. ഇത്തവണത്തെ എവിക്ഷൻ നടപടികൾക്കായി ബിഗ്ബോസ് വീട്ടിന്‍റെ മുന്നില്‍ അഞ്ച് പെട്ടികള്‍ വച്ചിരുന്നു. ആറുപേരാണ് ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. സെറീന, ജുനൈസ്, ഷിജു, അഖില്‍, റെനീഷ, നാദിറ എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്ന മത്സരാർഥികൾ.

മോഹന്‍ലാല്‍ നമ്പര്‍ വിളിക്കുന്നത് അനുസരിച്ച് ഒരോ പെട്ടിയായി ഉള്ളിലേക്ക് എടുത്ത് അതില്‍ വച്ച് പേര് വായിക്കും. അതുവഴി അയാള്‍ സെയ്ഫ് ആകും. ആദ്യത്തെ പെട്ടി നമ്പര്‍ രണ്ട് ആയിരുന്നു. അതിലൂടെ സെറീന സെയ്ഫായി. രണ്ടാമതായി എടുത്തത് ഒന്നാമത്തെ നമ്പര്‍ പെട്ടിയായിരുന്നു. അതിലൂടെ ജുനൈസ് സെയ്ഫായി. മൂന്നാമത് എടുത്തത് നാലാം നമ്പര്‍ പെട്ടിയായിരുന്നു അതിലൂടെ ഷിജുവും, മൂന്നാം നമ്പർ പെട്ടിയിലൂടെ അഖിലും സെയ്ഫായി.

അവസാനം അവശേഷിച്ചത് റെനീഷയും, നാദിറയും ആയിരുന്നു. നാദിറ സെയ്ഫ് ആകണമെന്ന് പറഞ്ഞ് ശോഭയാണ് അഞ്ചാം നമ്പർ പെട്ടി തുറന്നത്. അതില്‍ റെനീഷ സെയ്ഫ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് വികാരഭരിതയായി നാദിറ ബിഗ് ബോസ് വീടിനോട് വിടവാങ്ങി പുറത്തേക്ക് പോകാന്‍ ഇറങ്ങിയെങ്കിലും അപ്പോഴായിരുന്നു വമ്പൻ ട്വിസ്റ്റ്. വാതിൽ തുറന്നപ്പോൾ “വെല്‍ക്കം ടു ഫിനാലെ നാദിറ” എന്നാണ് എഴുതിയിരുന്നത്. ഇതോടെ നാദിറ സെയ്ഫാകുകയും അടുത്ത ആഴ്ച നോമിനേഷനിൽ ഇല്ലാതെ നേരിട്ട് ഫിനാലെയ്ക്കുള്ള യോഗ്യത നേടുകയും ചെയ്തു.

anaswara baburaj

Recent Posts

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

45 mins ago

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ്…

1 hour ago

മുട്ടിൽ മരംമുറി കേസ് ! വയനാട് മുൻ കളക്ടറെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കേസ് അനിശ്ചിതത്വത്തിലേക്ക്

മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ…

1 hour ago