പാറ്റ്ന: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധു ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ബിഹാറിൽ വെടിയേറ്റു. സുശാന്തിന്റെ ബന്ധുവായ രാജ്കുമാര് സിംഗ്, സഹായി അലി ഹസന് എന്നിവര്‍ക്കാണ് വെടിയേറ്റത്. സഹസ്ര ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. മധിപുര ജില്ലയിലേക്കുള്ള യാത്രയിലാണ് ഇവരെ മൂന്നംഗ സംഘം ആക്രമിച്ചത്. തുടർന്ന് ഇവര്‍ സഞ്ചരിച്ച വാഹനം സഹസ്ര കോളജിന് സമീപത്തെ ബൈജ്നാഥ്പുര്‍ ചൗക്കില്‍ എത്തിയപ്പോള്‍ വാഹനം തടഞ്ഞ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഇവർ പറയുന്നു. സംഭവത്തിന് ശേഷം അക്രമി സംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വെടിവയ്പ്പിൽ രാജ് കുമാര്‍ സിംഗിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അക്രമികളെ കുറിച്ച് വിവരം ലഭിച്ചുവെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സഹസ്ര എസ്പി ലിപി സിംഗ് വ്യക്തമാക്കി.
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര് ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…
മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ…