Saturday, April 27, 2024
spot_img

നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ കുടുംബത്തിന് നേരെ വെടിവയ്പ്പ്; രണ്ടു പേർക്ക് ഗുരുതര പരിക്ക്

പാ​റ്റ്ന: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് രജ്പുതിന്‍റെ ബ​ന്ധു ഉ​ള്‍​പ്പ​ടെ ര​ണ്ട് പേ​ര്‍​ക്ക് ബി​ഹാ​റി​ൽ വെ​ടി​യേ​റ്റു. സുശാ​ന്തിന്റെ ബ​ന്ധുവായ രാ​ജ്കു​മാ​ര്‍ സിം​ഗ്, സ​ഹാ​യി അ​ലി ഹ​സ​ന്‍ എ​ന്നി​വ​ര്‍​ക്കാണ് വെ​ടി​യേറ്റത്. സഹ​സ്ര ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം നടന്നത്. മ​ധി​പു​ര ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഇ​വ​രെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. തുടർന്ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാഹ​നം സ​ഹ​സ്ര കോ​ള​ജി​ന് സ​മീ​പ​ത്തെ ബൈ​ജ്‌​നാ​ഥ്പു​ര്‍ ചൗ​ക്കി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വാ​ഹ​നം ത​ട​ഞ്ഞ മൂന്നംഗ സം​ഘം വെടിയു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നെന്ന് ഇവർ പറയുന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ക്ര​മി സം​ഘം സ്ഥ​ല​ത്ത് നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. വെടി​വ​യ്പ്പിൽ രാ​ജ് കു​മാ​ര്‍ സിം​ഗി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റതിനെ തുടർന്ന് നാട്ടുകാർ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോകുകയായിരുന്നു. അ​ക്ര​മി​ക​ളെ കു​റി​ച്ച്‌ വി​വ​രം ല​ഭി​ച്ചു​വെ​ന്നും ഇ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും സ​ഹ​സ്ര എ​സ്പി ലി​പി സിം​ഗ് വ്യക്തമാക്കി.

Related Articles

Latest Articles