Wednesday, December 17, 2025

ജീവകാരുണ്യ പ്രവർത്തകനും വ്‌ളോഗറുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

മലപ്പുറം: വ്ലോഗറും ജീവകാരുണ്യ പ്രവർത്തകനുമായ സുശാന്ത് നിലമ്പൂർ അറസ്റ്റില്‍. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തി രാവിലെയാണ് മലപ്പുറം വണ്ടൂര്‍ പൊലീസ് സുശാന്തിനെ അറസ്റ്റ് ചെയ്തത്.

അയല്‍വാസിയായ സുഭാഷിനെ വഴി തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles