കാസർകോട്: ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭക്ഷ്യ വിഷ ബാധയാണോ ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ പരിശോധിച്ച് വരികയാണ്.
ആശുപത്രിയിൽ കഴിയുന്ന കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ലെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം ഇരുപതോളം കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി പരിശോധനനടപടികൾ ആരംഭിച്ചിട്ടുണ്ട്.

