Saturday, May 4, 2024
spot_img

ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളിയെ കയ്യേറ്റം ചെയ്‌ത സംഭവം: നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത കേസിൽ നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ. വഴിയോരക്കച്ചവടം നടത്തുന്നതിനിടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക്ക്, ശുചീകരണ തൊഴിലാളി ഷിബു എന്നീ ജീവനക്കാരെയാണ് സസ്പെൻ്റ് ചെയ്തത്. .

ഇക്കഴിഞ്ഞ ആഗസ്റ്റ് 1പത്തിനായിരുന്നു സംഭവം. അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്യുന്നതിന്‍റെ പേരിലായിരുന്നു മത്സ്യക്കുട്ട വലിച്ചെറിഞ്ഞത്. വഴിയോരക്കച്ചവടം നടത്തിയ സ്ത്രീയോടുള്ള ക്രൂരതയെക്കതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ഇരുവർക്കും നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി. പതിനാറായിരം രൂപയുടെ മത്സ്യമാണ് ഇവർ നശിപ്പിച്ചത്. കടം വാങ്ങിയാണ് അല്‍ഫോണ്‍സിയ മത്സ്യം വാങ്ങി വില്പനയ്ക്ക് എത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles