മണിപ്പൂർ: കുകി വിഭാഗത്തിൽ പെട്ട യുവതികളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിൽ അഞ്ച് പോലീസുകാർക്ക് സസ്‌പെൻഷൻ. തൗബൽ ജില്ലയിലെ നൊങ്‌പൊരക് സെക്മായ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറടക്കം അഞ്ച് പേരെയാണ് സസ്‌പെൻഡ് ചെയ്തത്. മെയ് നാലിനാണ് യുവതികളെ ജനക്കൂട്ടം നഗ്നരാക്കി നടന്നത്. ജൂലൈ 19നാണ് ഇതിന്റെ വീഡിയോ പുറത്തുവന്നത്
വീഡിയോ വൈറലായതിനു പിന്നാലെ സ്ത്രീകൾക്ക് നേരെ അതിക്രമം കിട്ടിയവരെ പിടികൂടുമെന്നും ആരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയിരുന്നു. അതിന് പിന്നാലെ മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ്ചെയ്യുകയും ചെയ്തിരുന്നു. സുപ്രീം കോടതി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.

