മഹാരാഷ്ട്ര: മഹാരാഷ്ട്ര നിയമസഭ സസ്പെന്‍ഡ് ചെയ്യാന്‍ നടപടികള്‍ തുടങ്ങി. സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി. ആറ് മാസകാലത്തേയ്ക്കാകും രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തുക. അതേസമയം രാഷ്ട്രപതി ഭരണം ഒഴിവാക്കാന്‍ ശിവസേനയെ പിന്തുണയ്ക്കണം എന്ന നിര്‍ദേശത്തില്‍ കോണ്‍ഗ്രസ് എന്‍സിപി നേത്യത്വങ്ങള്‍ ഇന്ന് നിലപാട് വ്യക്തമാക്കും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ ക്ഷണത്തിന് ഇന്ന് എന്‍സിപി ഔദ്യോഗികമായി മറുപടി നല്‍കും.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തുക ഒരു വ്യവസ്ഥ അല്ല. മറിച്ച് ഭരണഘടനയുടെ നിലനില്‍പ്പ് വെല്ലുവിളിക്കപ്പെട്ടാല്‍ ഉള്ള അനിവാര്യതയാണ് രാഷ്ട്രപതി ഭരണം. സര്‍ക്കാര്‍ രൂപീകരി്ക്കാന്‍ ആര്‍ക്കും സാധിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം അവിടെ ഭരണഘടന പ്രതിസന്ധി ഉണ്ടെന്നാണ്. ഇതിന് ഉപാധിയാണ് 356 ാം വകുപ്പ്.
മഹാരാഷ്ട്ര ഗവര്‍ണര്‍ കോശിയാരി ഇന്ന് വൈകിട്ടോടെ രാഷ്ട്രപതി ഭരണത്തിനുള്ള റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഇപ്പോള്‍ സമയം നല്‍കിയിരി്ക്കുന്ന എന്‍സിപി വൈകിട്ടോടേ രേഖാപരമായ മറുപടി നല്‍കുന്നതോടെയാകും ഗവര്‍ണറുടെ നടപടി. നിയമസഭ സസ്പെന്‍ഡ് ചെയ്യാനും ഗവര്‍ണ്ണര്‍ ശുപാര്‍ശചെയ്യും.
അതേസമയം രാഷ്ട്രപതി ഭരണം ഒഴിവാക്കാന്‍ ശിവസേന, എന്‍സിപി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അവസാനവട്ടത്തില്‍ ശ്രമിയ്ക്കുകയാണ്. ഭിന്നത ഉണ്ടായ സാഹചര്യത്തില്‍ കൊണ്‍ഗ്രസ് ദേശിയ നേത്യത്വം ശിവസേനയുമായുള്ള ബന്ധം സമ്പന്ധിച്ച വിഷയത്തില്‍ ഇന്ന് നിലപാട് വ്യക്തമാക്കും. എന്‍സിപി , ശിവസേന പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ഇന്ന് നടക്കുന്നുണ്ട്.

