Saturday, October 3, 2026

സ്വദേശി ജാഗരൺ മഞ്ച്, ദേശീയ സമ്മേളനം ഇന്ന്; വിവിധ വിഷയങ്ങളിൽ സുപ്രധാന ചർച്ചകൾ നടക്കും

തിരുവനന്തപുരം: സ്വദേശി ജാഗരൺ മഞ്ചിന്റെ 14-ാമത് അഖിലേന്ത്യാ സമ്മേളനം (ഓൺ‌ലൈൻ) 2020 ഇന്ന് (രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ) നടക്കും. സമ്മേളനത്തിൽ പുതിയ പ്രമേയങ്ങൾ അവതരിപ്പിക്കുകയും, സമകാലീന വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ നടക്കുകയും ചെയ്യും. എസ്.ജെ.എം ദേശീയ കൺവീനർ .എസ്. ആർ. സുന്ദരം, പ്രമുഖ വ്യവസായി .എസ്. ശ്രീധർ വെമ്പു (സി.ഇ.ഒ- സോഹോ കോർപ്പറേഷൻ), ഡോ. ബജരംഗ് ലാൽ ഗുപ്ത (രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര ക്ഷേത്ര സംഘചാലക്) തുടങ്ങിയവർ സന്നിഹിതരായിരിക്കും. എല്ലാ സംഘടനാ പ്രവർത്തകരും, പൊതുജനങ്ങളും സമ്മേളനത്തിൽ പങ്കെടുത്ത്, വൻ വിജയമാക്കിത്തീർക്കണമെന്ന് സംഘടനാ പ്രാന്ത് സംയോജക്, രഞ്ജിത്ത് കാർത്തികേയൻ അഭ്യർത്ഥിച്ചു

പരിപാടിയിൽ പങ്കെടുക്കാനുള്ള ലിങ്ക് : – https://www.youtube.com/joinswadeshi

Related Articles

Latest Articles